മധുമിതയുടെ കൊലയാളി പിടിയില്‍
ദില്ലി: ലഖ്നോവിലെ കവയിത്രിയായ മധുമിത ശുക്ലയുടെ വധവുമായി ബന്ധപ്പെട്ട് പ്രധാനപ്രതിയെ സിബിഐ ഉദ്യോഗസ്ഥര്‍ അറസ്റ് ചെയ്തു. നവമ്പര്‍ 10 തിങ്കളാഴ്ച രാവിലെയാണ് അറസ്റ് നടന്നത്.
അറസ്റിലായ പ്രകാശ് ചന്ദര്‍ പാണ്ഡെ എന്ന യുവാവാണ് ആറ് മാസം മുമ്പ് ലഖ്നോയിലെ വീട്ടില്‍ മധുമിതയെ വെടിവച്ച് കൊന്നതെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. രോഹിത് ചതുര്‍വേദി, സത്യപ്രകാശ് എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൊലയാളിയെക്കുറിച്ച് സിബിഐയ്ക്ക് വിവരം ലഭിച്ചത്.
നവമ്പര്‍ ആറിനാണ് ഇരുവരെയും സിബിഐ അറസ്റ് ചെയ്തത്. മധുമിതയുടെ വേലക്കാരനായ ദേശ്രാജാണ് കൊലയാളിയൊടൊപ്പം വീട്ടിലെത്തിയ സത്യപ്രകാശിനെ തിരിച്ചറിഞ്ഞത്. ഈ കേസില്‍ മറ്റൊരു പ്രതിയായ യുപി മുന്‍മന്ത്രി അമര്‍മണി ത്രിപാഠിയെയും നേരത്തെ അറസ്റ് ചെയ്തിരുന്നു.












Click it and Unblock the Notifications