പിഡിപി നേതാവ് വെടിയേറ്റ് മരിച്ചു
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭരണകക്ഷിയായ പിഡിപിയുടെ നേതാവ് വെടിയേറ്റ് മരിച്ചു. തീവ്രവാദികള്‍ രാഷ്ട്രീയനേതാക്കള്‍ക്കെതിരെ ആക്രമണം വര്‍ധിപ്പിച്ചതിന്റെ ഭാഗമാണ് ഈ കൊലപാതകമെന്ന് കരുതുന്നു.
മുതിര്‍ന്ന പിഡിപി നേതാവായ 60 കാരന്‍ ഗുലാം റസൂല്‍ വഗൂരയാണ് അക്രമികളുടെ വെടിയേറ്റ് മരിച്ചത്. പള്ളിയില്‍ പ്രാര്‍ത്ഥന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ, അവന്തിപുര ചൗക്കില്‍ വച്ചാണ് ഗുലാം റസൂല്‍ വഗൂരയ്ക്ക് വെടിയേറ്റത്.
തുടരെത്തുടരെ നിറയൊഴിച്ച ശേഷം അക്രമികള്‍ ഓടി മറഞ്ഞു. വഗൂരയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഈ ഒരാഴ്ചയ്ക്കുള്ളില്‍ കശ്മീരില്‍ കൊല്ലപ്പെടുന്ന അഞ്ചാമത്തെ രാഷ്ട്രീയ നേതാവാണ് വഗൂര.












Click it and Unblock the Notifications