ഉത്തരവ് ലംഘിച്ചാല്‍ പ്രതിസന്ധി: റാം
ചെന്നൈ: ഹിന്ദു പത്രലേഖകരെ അറസ്റ് ചെയ്യാനുള്ള തമിഴ്നാട് നിയമസഭാ സ്പീക്കറുടെ ഉത്തരവ് സ്റേ ചെയ്ത സുപ്രിം കോടതി നടപടിയെ തമിഴ്നാട് സര്‍ക്കാര്‍ ധിക്കരിക്കുകയാണെങ്കില്‍ അത് ഭരണഘടനാപരമായ തകര്‍ച്ചയ്ക്ക് വഴിവയ്ക്കുമെന്ന് ഹിന്ദു എഡിറ്റര്‍ ഇന്‍-ചീഫ് എന്‍. റാം പറഞ്ഞു.
അത്തരം വിഢിത്തങ്ങള്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ മുതിരില്ലെന്നാണ് താന്‍ കരുതുന്നതെന്ന് റാം പറഞ്ഞു. നവംബര്‍ 10 തിങ്കളാഴ്ച ചെന്നൈയിലെ ഹിന്ദു ഓഫീസില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുപ്രിം കോടതി ഉത്തരവ് ഔദ്യോഗികമായി അധികൃതര്‍ക്ക് ലഭിച്ചതിന് ശേഷം അഞ്ച് പത്രലേഖകരും ഹിന്ദു ഓഫീസില്‍ തിരിച്ചെത്തും.
ഇത്തരം നിര്‍ണായക സന്ദര്‍ഭങ്ങളില്‍ തന്റെ പത്രത്തിനും ഇന്ത്യന്‍ പത്രലോകത്തിനും കോടതിയിലുള്ള വിശ്വാസത്തെ വിധി ബലപ്പെടുത്തിയിരിക്കുന്നു. സുപ്രിം കോടതി വിധിയിലൂടെ നിയമനിര്‍മാണസഭയേക്കാള്‍ ഭരണഘടനയാണ് പ്രധാനമെന്ന് ഒരിക്കല്‍ കൂടി വ്യക്തമായിരിക്കുന്നു. തമിഴ്നാട് സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധമായ നടപടിയ്ക്കെതിരെ ദേശവ്യാപകമായ പ്രതിഷേധത്തിന് അദ്ദേഹം നന്ദി പറഞ്ഞു.












Click it and Unblock the Notifications