പരിമിത മൊബൈല്‍: പരാതി സ്വീകരിച്ചു
ദില്ലി: സാധാരണ ടെലിഫോണ്‍ സൗകര്യം നല്കുന്ന കമ്പനികള്‍ക്ക് പരിമിത മൊബൈല്‍(ഡബ്ല്യുഎല്‍എല്‍) സൗകര്യം അനുവദിയ്ക്കാനുള്ള തീരുമാനത്തിനെതിരെ സെല്ലുലാര്‍ ഓപ്പറേറ്റര്‍മാര്‍ നല്കിയ പരാതി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു. ട്രായി(ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ)യുടെ തീരുമാനത്തിനെതിരെയാണ് സെല്ലുലാര്‍ ഓപ്പറേറ്റര്‍മാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
ജസ്റിസുമാരായ എസ്. രാജേന്ദ്രബാബു, എ.ആര്. ലക്ഷ്മണന്, ജി.പി. മാതുര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഇക്കാര്യത്തില്‍ കേന്ദ്രത്തിനും നോട്ടീസയയ്ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു.
സാധാരണ ടെലിഫോണ്‍ സൗകര്യം തരുന്ന കമ്പനികള്‍ക്ക് പരിമിത മൊബൈല്‍ സൗകര്യം അനുവദിച്ചത് താല്‍ക്കാലികമായി സ്റേ ചെയ്യാനും സെല്ലുലാര്‍ ഓപ്പറേറ്റര്‍മാര്‍ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications