Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊളംബോയിലേക്ക് കപ്പല്‍ സര്‍വീസ്

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് കൊളംബോയിലേക്ക് യാത്രാക്കപ്പല്‍ സര്‍വീസ് തുടങ്ങും. ഇതുസംബന്ധിച്ച് ഗോള്‍ഡന്‍ ക്രൂയിസര്‍ ലൈന്‍സ് കേരള ഷിപ്പിംഗ്-ഉള്‍നാടന്‍ ജലഗതാഗത കോര്‍പ്പറേഷനുമായി കരാറില്‍ ഒപ്പുവച്ചു.

നവംബര്‍ ഒമ്പത് ഞായറാഴ്ച കേരള ഷിപ്പിംഗ്-ഉള്‍നാടന്‍ ജലഗതാഗത കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ കെ. എന്‍. സതീഷും ഗോള്‍ഡന്‍ ക്രൂയിസര്‍ ലൈന്‍സ് പ്രൊപ്രൈറ്റര്‍ ഫെലിക്സ് ചന്ദ്രയും ഗതാഗതമന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയുടെ സാന്നിധ്യത്തിലാണ് കരാറില്‍ ഒപ്പുവച്ചത്.

വിഴിഞ്ഞം തുറമുഖത്തു നിന്ന് കൊളംബോയിലേക്കുള്ള കപ്പല്‍ സര്‍വീസ് ആഴ്ചയില്‍ മൂന്ന് തവണയായിരിക്കും. 500 യാത്രക്കാര്‍ക്ക് കപ്പലില്‍ യാത്ര ചെയ്യാം. കപ്പല്‍യാത്രാക്കൂലി വിമാനക്കൂലിയുടെ പകുതിയേ വരൂ. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്കുള്ള ദൂരം കപ്പല്‍ ആറ് മണിക്കൂര്‍ കൊണ്ട് പിന്നിടും.

യാത്രക്കാര്‍ക്ക് 100 കിലോഗ്രാം സാധനങ്ങള്‍ വരെ സൗജന്യമായി കൊണ്ടുപോവാം. വിമാനത്തിലുള്ള എല്ലാ സൗകര്യങ്ങളും കപ്പലിലുമുണ്ട്. പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത കപ്പലില്‍ ഒരു ഡ്യൂട്ടിഫ്രീ ഷോപ്പും ബാറുമുണ്ടാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+