Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊലീസ് കുറ്റവാളികളുടെ കഥ ശേഖരിയ്ക്കുന്നു

തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ സ്ഥിരം കുറ്റവാളികളുടെയും ജീവിതവിവരങ്ങള്‍ പൊലീസ് ശേഖരിയ്ക്കുന്നു.

കുറ്റവാളിയുടെ നാട്, പേരുകള്‍, കുറ്റകൃതം നടത്തുന്ന രീതി, ഉപയോഗിക്കുന്ന ആയുധങ്ങള്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍, ബന്ധപ്പെടുന്ന മറ്റ് വക്തികള്‍, സ്വഭാവത്തിലെ പ്രതേകതകള്‍, വൈകൃതങ്ങള്‍, ദുശ്ശീലങ്ങള്‍ തുടങ്ങിയ എല്ലാ വിവരങ്ങളും ശേഖരിയ്ക്കുകയാണ് പൊലീസ്.

കുറ്റവാളികളെ കണ്ടുപിടിയ്ക്കാനായി ഇത് ഏറെ സഹായിയ്ക്കുമെന്നാണ് കരുതുന്നത്. വികസിത രാജ്യങ്ങളിലെല്ലാം തന്നെ ഇത്തരത്തിലുള്ള വിവര ശേഖരം ഉണ്ട്.

സംസ്ഥാനത്ത് 27,000-ത്തോളം സ്ഥിരം കുറ്റവാളികളുണ്ടെന്നാണ് പൊലീസിന്റെ കണക്ക്. ഡി.ജി.പി. ഹോര്‍മിസ് തരകന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ വിവരശേഖരം തയ്യാറാക്കുന്നത്. തിരുവനന്തപുരത്ത് പട്ടത്ത് പൊലീസിന്റെ ക്രൈം റിക്കോഡ്സ് ബ്യൂറൊ ഉണ്ട്. വിവിധ ജില്ലകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് ഈ കേന്ദ്രത്തില്‍ അത് ക്രോഡീകരിയ്ക്കും. ഓരോ ജില്ലയിലും ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള ടീമിനാണ് വിവരങ്ങള്‍ ശേഖരിച്ച് ക്രൈം റിക്കാര്‍ഡ്സ് ബൂറോയില്‍ എത്തിക്കുന്ന ചുമതല.

ഒരു സ്ഥലത്ത് ഒരു കുറ്റകൃതമുണ്ടായാല്‍ സമാനസ്വഭാവമുള്ള സംഭവം സംസ്ഥാനത്തിന്റെ മറ്റേതെങ്കിലും ഭാഗത്ത് നടന്നിുണ്ടെങ്കില്‍ ആ വിവരവും ഇനിമുതല്‍ ക്രൈം റിക്കാര്‍ഡ്സ് ബൂറോയില്‍ നിന്ന് ലഭിക്കും.

അന്വേഷണ ഉദോഗസ്ഥന് ക്രൈം റിക്കാര്‍ഡ്സ് ബൂറോയുമായി ബന്ധപ്പൊല്‍ മുഴുവന്‍ വിവരങ്ങളും ലഭമാകുന്ന തരത്തിലാണ് കുറ്റവാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ തയ്യാറാക്കുന്നത്.

ആധുനിക രീതികള്‍ ഉപയോഗിച്ച് കുറ്റം ചെയ്യുന്നവരുടെ എണ്ണം കേരളത്തില്‍ കൂടി വരുകയാണ്. അതുകൊണ്ട് സൈബര്‍ കുറ്റകൃതങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+