എറണാകുളം ആവര്‍ത്തിക്കും: ഐ ഗ്രൂപ്പ്
തിരുവല്ല: ആന്റണിയുടെ ജനവിരുദ്ധ ഭരണം മടുത്ത ജനത്തിന്റെ പ്രതികരണം എറണാകുളത്ത് കണ്ടതാണെന്നും അത് തിരുവല്ലയിലും ആവര്‍ത്തിക്കുമെന്നും കെപിസിസി ജനറല്‍ സെക്രട്ടറി എന്‍. വേണുഗോപാല്‍ പറഞ്ഞു.
തിരുവല്ലയില്‍ ഐ ഗ്രൂപ്പ് നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു വേണുഗോപാല്‍.
ഐ ഗ്രൂപ്പിനോടുള്ള അവഗണന തുടരുന്നതിനാല്‍ യുഡിഎഫിന് തിരുവല്ലയില്‍ നിന്ന് എംഎല്‍എയുണ്ടാവില്ല. ആന്റണിക്ക് അനുകൂലമായി കൈ പൊക്കാന്‍ നിയമസഭയില്‍ ഒരാള്‍ കൂടി വേണോ എന്ന പരിശോധനയാണ് തിരുവല്ലയില്‍ നടക്കുന്നത്.
നവംബര്‍ 19നുള്ളില്‍ നേതൃമാറ്റം എന്ന ആവശ്യത്തിന്മേല്‍ നടപടിയുണ്ടായില്ലെങ്കില്‍ കേരളത്തിലെ മുന്നണി സംവിധാനത്തില്‍ ചില മാറ്റങ്ങളുണ്ടാവും. ഇതുസംബന്ധിച്ച പ്രഖ്യാപനം എറണാകുളത്തുണ്ടാവും- വേണുഗോപാല്‍ പറഞ്ഞു.
ഡിസംബര്‍ ഒന്ന് വരെ കാത്തിരിക്കാനുള്ള ഹൈക്കമാന്റ് നിര്‍ദേശത്തിലുള്ള ഐ ഗ്രൂപ്പിന്റെ രോഷമാണ് വേണുഗോപാലിന്റെ പ്രസംഗത്തില്‍ പ്രതിഫലിച്ചത്. ഡിസംബര്‍ ഒന്ന് വരെ കാത്തിരിക്കാനാവില്ലെന്ന നിലപാടിലാണ് ഐ ഗ്രൂപ്പ്.












Click it and Unblock the Notifications