ശകുനിയുടെ തലതെറിക്കും: കടവൂര്‍
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നടക്കുന്ന കുരുക്ഷേത്രയുദ്ധത്തിനൊടുവില്‍ ശകുനിയുടെ തലതെറിക്കുമെന്ന് മന്ത്രി കടവൂര്‍ ശിവദാസന്‍.
എറണാകുളത്ത് പ്രവര്‍ത്തിച്ചത് ശകുനിയുടെ തന്ത്രമാണ്. എന്നാല്‍ ശകുനിമാര്‍ക്ക് പ്രാഥമിക വിജയങ്ങളേ ഉണ്ടാവുകയൂള്ളൂ. അന്തിമപോരാട്ടത്തില്‍ ശകുനിയുടെ തലതെറിക്കും. നവംബര്‍ 10 തിങ്കളാഴ് ഊര്‍ജസംരക്ഷണ ശില്പശാല ഉദ്ഘാടനം ചെയ്തതിന് ശേഷം വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു കടവൂര്‍.
ഭരണമല്ല ഇപ്പോഴത്തെ അടിസ്ഥാന പ്രശ്നം. വര്‍ഷങ്ങളായി ഐ ഗ്രൂപ്പിന് അവകാശപ്പെട്ട പലതും നിഷേധിക്കപ്പെടുകയാണ്. ഇതിന് പരിഹാരം കാണണമെന്നതാണ് തങ്ങളുടെ ആവശ്യം. അപമാനഭാരം പേറി മുതുക് പൊട്ടുന്ന അവസ്ഥയായി. ഇനിയൊരു കച്ചിത്തുരുമ്പ് പോലും താങ്ങാനില്ല.
തിരുവല്ലയില്‍ പ്രചാരണം നടത്തണോ എന്നത് പല കാര്യങ്ങളെയും ആശ്രയിച്ചിരിക്കുന്നു. ഹൈക്കമാന്റ് ഇടപെട്ട് എങ്ങനെ പ്രശ്നം പരിഹരിക്കുന്നുവെന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും ഇനിയുള്ള കാര്യങ്ങള്‍- മന്ത്രി പറഞ്ഞു.












Click it and Unblock the Notifications