സഭ വിളിക്കല്‍: പ്രതിപക്ഷം ധര്‍ണ തുടങ്ങി
തിരുവനന്തപുരം: വക്കം പുരുഷോത്തമനെ സ്പീക്കര്‍ സ്ഥാനത്തു നിന്ന് നീക്കണമെന്ന പ്രമേയം ചര്‍ച്ച ചെയ്യുന്നതിന് നിയമസഭ വിളിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ എംഎല്‍എമാര്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ ധര്‍ണ തുടങ്ങി.
നവമ്പര്‍ 10 തിങ്കളാഴ്ച പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു.
സഭ വിളിച്ചുകൂട്ടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രണ്ട് തവണ നല്‍കിയ നോട്ടീസും നിയമസഭാ സെക്രട്ടറി തള്ളിയിരുന്നു. സഭ വിളിച്ചുകൂട്ടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തെ കുറിച്ച് നവംബര്‍ 12 ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി അറിയിച്ചിരുന്നു.












Click it and Unblock the Notifications