പുനത്തില്‍ സിനിമയില്‍ വേഷമിടുന്നു
കോഴിക്കോട്: തെരുവ്കുട്ടികളുടെ ദുരിതജീവിതം പ്രമേയമാക്കുന്ന ചിത്രത്തില്‍ എഴുത്തുകാരനായ പുനത്തില്‍ കുഞ്ഞബ്ദുള്ള പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
കഥപറയും തെരുവോരം എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആലുവ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജനസേവ ശിശുഭവന്‍ പ്രവര്‍ത്തകരായ സുനില്‍ കാരന്തൂറും ജോസ് മാവേലിയുമാണ്. തെരുവ് കുട്ടികളുടെ അവകാശങ്ങളെ നിരന്തരമായി അവഗണിക്കുന്ന അധികൃതരുടെ കണ്ണ് തുറപ്പിക്കാനുള്ള ശ്രമമാണ് സിനിമയിലൂടെ നടത്തുന്നതെന്ന് സുനില്‍ കാരന്തൂറും ജോസ് മാവേലിയും പറഞ്ഞു.
ചിത്രത്തിന്റെ ഷൂട്ടിംഗ് ശിശുദിനമായ നവംബര്‍ 14ന് തുടങ്ങും. സിനിമയില്‍ നിന്നുണ്ടാവുന്ന ലാഭത്തിന്റെ 25 ശതമാനം തെരുവ്കുട്ടികളുടെ പുനരധിവാസത്തിന് വേണ്ടി വിനിയോഗിക്കുമെന്ന് സംവിധായകര്‍ അറിയിച്ചു.
ഗുരുവായൂരപ്പന്‍ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് എസ്. രമേശന്‍നായരാണ്. രമേഷ് നാരായണന്‍ സംഗീതം പകരുന്നു. ശങ്കര്‍ മഹാദേവനുള്‍പ്പെടെയുള്ള പ്രമുഖ ഗായകരാണ് ഗാനങ്ങള്‍ ആലപിക്കുന്നത്.












Click it and Unblock the Notifications