Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകനോട് വിശദീകരണം ആവശ്യപ്പെടും

ദില്ലി: സോണിയാഗാന്ധിയ്ക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ സംബന്ധിച്ച് കെ. കരുണാകരനോട് വിശദീകരണം ആവശ്യപ്പെടുമെന്ന് എഐസിസി അച്ചടക്ക സമിതിയുടെ ചെയര്‍മാന്‍ എല്‍. പി. സാഹി പറഞ്ഞു.

ഹിന്ദുസ്ഥാന്‍ ടൈംസിന് അനുവദിച്ച അഭിമുഖത്തിലാണ് സോണിയാഗാന്ധി ഉപജാപകസംഘത്തിന്റെ പിടിയിലാണെന്ന വിവാദ പ്രസ്താവന കരുണാകരന്‍ നടത്തിയത്.

കരുണാകരനോട് നേരിട്ട് വിശദീകരണം ചോദിക്കണോ, വിശദീകരണം ആവശ്യപ്പെട്ട് അദ്ദേഹത്തിന് കത്തയക്കണോ തുടങ്ങിയ കാര്യങ്ങള്‍ തീരുമാനിച്ചിട്ടില്ല. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായ കരുണാകരന്‍ സോണിയാഗാന്ധിയ്ക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ നിര്‍ഭാഗ്യകരമാണെന്ന് സാഹി പറഞ്ഞു. അത്തരം പരാമര്‍ശങ്ങള്‍ അദ്ദേഹത്തിന് ഒഴിവാക്കാമായിരുന്നു.

സോണിയ്ക്കെതിരെ കരുണാകരന്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയത് കേരളത്തിലെ കോണ്‍ഗ്രസിലെ പ്രതിസന്ധി നീട്ടിക്കൊണ്ടുപോവാനേ ഉപകരിക്കൂവെന്ന് സാഹി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+