കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിയില്‍ ടൂറിസം വികസനത്തിന് 15 കോടി

  • By Staff
Google Oneindia Malayalam News

കൊച്ചി: എറണാകുളം ജില്ലയിലെ വിനോദസഞ്ചാര വികസനത്തിന് 15 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് വിനോദസഞ്ചാരമന്ത്രി കെ. വി. തോമസ് നവംബര്‍ 10 തിങ്കളാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

1.8 കോടി രൂപ ചെലവില്‍ എറണാകുളം ബോട്ടു ജെട്ടിയില്‍ പുതിയ കോംപ്ലക്സ് പണിയും. ഫോര്‍ട്ട് കൊച്ചിയില്‍ യാത്രക്കാര്‍ക്കായുള്ള ഫെസിലിറ്റേഷന്‍ സെന്റര്‍ (രണ്ട് കോടി), ഭക്ഷ്യ കോടതികള്‍ (34 ലക്ഷം) തുടങ്ങിയവയാണ് മറ്റ് പദ്ധതികള്‍.

സംസ്ഥാനത്തെ അഞ്ച് കോര്‍പ്പറേഷനുകളിലും പ്രധാന റോഡ് വിനോദസഞ്ചാര വകുപ്പ് വികസിപ്പിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ ഇതിനായി അഞ്ച് കോടി രൂപ വീതവും തൃശൂര്‍, കൊല്ലം എന്നിവിടങ്ങളില്‍ മൂന്ന് കോടി രൂപ വീതവും ചെലവഴിക്കും.

കേബിളുകളിടുന്നതിനും പൈപ്പിടുന്നതിനും മറ്റുമായി റോഡ് കുഴിക്കുന്നതു മൂലമുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമായി ഭൂമിക്കടിയില്‍ സര്‍വീസ് ചാനലുകള്‍ നിര്‍മിക്കും.

20 കോടിയുടെ പദ്ധതികള്‍ വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്. അടുത്ത വര്‍ഷത്തോടെ ഈ പദ്ധതികള്‍ പൂര്‍ത്തിയാവുമെന്ന് മന്ത്രി അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X