വിനോദസഞ്ചാര സീസണ് തുടക്കമായി
തിരുവനന്തപുരം: ആദ്യത്തെ ചാര്‍ട്ടേഡ് വിമാനം എത്തിയതോടെ ഇത്തവണത്തെ വിനോദസഞ്ചാര സീസണ് തുടക്കമായി. മാര്‍ച്ച് അവസാനം വരെ ഇനി വിദേശ വിനോദസഞ്ചാരികളുടെ കേരളത്തിലേക്കുള്ള ഒഴുക്ക് തുടരും.
നവംബര്‍ ഒമ്പത് ഞായറാഴ്ച രാവിലെ 11.30നാണ് ആദ്യത്തെ ചാര്‍ട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തിയത്. മൊണാക് എയര്‍വെയ്സിന്റെ വിമാനം ലണ്ടനില്‍ നിന്നാണെത്തിയത്. മാര്‍ച്ച് 23 വരെ ആഴ്ചയില്‍ ഒരു ചാര്‍ട്ടേഡ് വിമാനം വീതം ഇനി എത്തിക്കൊണ്ടിരിക്കും.
230 വിനോദസഞ്ചാരികളാണ് ഞായറാഴ്ച വിമാനത്തിലെത്തിയത്. ചെക്ക് ഇറ്റ് ഔട്ട്, മാനോസ്, എയര്‍ടൂര്‍സ് എന്നീ ടൂര്‍ ഓപ്പറേറ്റര്‍മാരാണ് ഇവരെ കേരളത്തിലെത്തിച്ചത്.
ഗള്‍ഫ് യുദ്ധത്തെ തുടര്‍ന്ന് വിനോദസഞ്ചാര മേഖലയ്ക്ക് മങ്ങലേറ്റത് വിനോദസഞ്ചാര സീണണിനെയും ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സീസണിലെ ആദ്യത്തെ ചാര്‍ട്ടേഡ് വിമാനത്തിലെത്തിയത് 360 പേരാണെങ്കില്‍ ഇത്തവണ അത് 230 ആയി കുറഞ്ഞു. കഴിഞ്ഞ സീസണിലെത്തിയ അത്രയും വിദേശികള്‍ ഇത്തവണയെത്താന്‍ സാധ്യതയില്ല.












Click it and Unblock the Notifications