Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭൂരിപക്ഷമുണ്ടെങ്കില്‍ ഭയമെന്തിന്?: വി. എസ്

തിരുവനന്തപുരം: ഭൂരിപക്ഷമുണ്ടെന്ന് ആവര്‍ത്തിച്ചുപറയുന്നവര്‍ സ്പീക്കര്‍ക്കെതിരായ പ്രതിപക്ഷത്തിന്റെ പ്രമേയത്തെ ഭയക്കുന്നതെന്തിനെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍.

സ്പീക്കറെ നീക്കണമെന്ന പ്രമേയം ചര്‍ച്ച ചെയ്യുന്നതിന് സഭ വിളിച്ചുകൂട്ടാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ എംഎല്‍എമാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ തുടങ്ങിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അച്യുതാനന്ദന്‍.

പ്രതിപക്ഷം മാത്രമല്ല ഭരണപക്ഷത്തുള്ളവരും നിയമസഭ വിളിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. സഭ വിളിച്ചുചേര്‍ക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ ഗവര്‍ണറോട് ഇക്കാര്യം ഉന്നയിക്കട്ടെ എന്നാണ് മുഖ്യമന്ത്രി എ. കെ. ആന്റണി പറയുന്നത്. ഗവര്‍ണറുടെ അടിയാനെ പോലെയാണ് മുഖ്യമന്ത്രി പെരുമാറുന്നത്. സഭ വിളിച്ചുകൂട്ടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ന്യായമാണെന്ന് നേരത്തെ അദ്ദേഹം പറഞ്ഞിരുന്നതാണ്.

സഭ വിളിക്കണമെന്ന കാര്യം പരിഗണിക്കാമെന്ന് ഗവര്‍ണര്‍ പറഞ്ഞുവെങ്കിലും നടപടിയൊന്നും ഇതുവരെ ഉണ്ടാകാത്തതുകൊണ്ടാണ് പ്രതിപക്ഷം സമരത്തിനിറങ്ങുന്നതെന്ന് അച്യുതാനന്ദന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+