Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീലങ്കയിലെ സമാധാനചര്‍ച്ച അലസി

കൊളംബോ: ശ്രീലങ്കയില്‍ സര്‍ക്കാരും തമിഴ്പുലികളും തമ്മില്‍ നടത്തിവന്നിരുന്ന സമാധാനചര്‍ച്ചകള്‍ അലസിയെന്ന് ബിബിസി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്.

സമാധാനചര്‍ച്ചകള്‍ അനിശ്ചിതകാലത്തേയ്ക്ക് നീട്ടിവച്ചതായി ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. എല്‍ടിടിഇയുമായി പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ ഒപ്പുവച്ച സമാധാനകരാര്‍ നിയമവിരുദ്ധമാണെന്ന് ശ്രീലങ്കയുടെ ഭരണഘടനാചുമതലയുള്ള മന്ത്രി നവമ്പര്‍ 10 തിങ്കളാഴ്ച അറിയിച്ചിരുന്നു.

അതേ സമയം സമാധാന ചര്‍ച്ചകള്‍ വീണ്ടും പുനരാരംഭിയ്ക്കുന്നതിനെക്കുറിച്ച് ആലോചിയ്ക്കാന്‍ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ച നോര്‍വേയിലെ പ്രതിനിധി തിങ്കളാഴ്ച കൊളംബോയിലെത്തുന്നുണ്ട്. സമാധാന ചര്‍ച്ചകള്‍ എന്നേയ്ക്കുമായി റദ്ദാക്കിയാല്‍ ശ്രീലങ്കയ്ക്ക് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന പാശ്ചാത്യരാജ്യങ്ങളില്‍ നിന്നും ഏജന്‍സികളില്‍ നിന്നും ഉള്ള ധനസഹായങ്ങള്‍ നിലയ്ക്കുമെന്ന് പറയപ്പെടുന്നു.

ശ്രീലങ്കന്‍ സര്‍ക്കാര്‍ ഇടക്കാല തിരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാണെന്നാണ് പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ പറയുന്നത്. ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നിന്ന് രാജ്യത്തെ കരകയറ്റാന്‍ തിരഞ്ഞെടുപ്പിന് മാത്രമേ കഴിയൂവെന്നും തിങ്കളാഴ്ച റെനില്‍ വിക്രമസിംഗെ പറഞ്ഞു. ഇടക്കാല തിരഞ്ഞെടുപ്പിലൂടെ സര്‍ക്കാരിന്റെ ഭൂരിപക്ഷം വര്‍ധിപ്പിയ്ക്കാന്‍ കഴിയുമെന്ന് ഉറപ്പുണ്ടെന്ന് സര്‍ക്കാര്‍ വക്താവ് ജി.എല്‍. പെയ്റിസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+