സൗദി: കൂടുതല്‍ ആക്രമണം ഉണ്ടാകുമെന്ന്
റിയാദ്: സൗദിയില്‍ ഏത് സമയത്തും വീണ്ടും തീവ്രവാദി ആക്രമണം ഉണ്ടായേക്കുമെന്ന് സൗദി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി. മെക്കയിലെ വിശുദ്ധനഗരത്തില്‍ 4,600 പൊലീസുകാരെ സുരക്ഷാ ഏര്‍പ്പാടുകള്‍ക്കായി സൗദി സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.
റിയാദിലെ റസിഡന്‍ഷ്യല്‍ കോംപ്ലക്സിന് നേരെ ഞായറാഴ്ച നടന്ന തീവ്രവാദി ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി. നേരത്തെ 30 പേര്‍ വരെ കൊല്ലപ്പെട്ടിരിക്കാമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. 110 പേരോളം ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.
സ്ഫോടനത്തിന് കാരണക്കാരായവരെ പിടികൂടുക തന്നെ ചെയ്യുമെന്ന് സൗദി ആഭ്യന്തരമന്ത്രിയും രാജകുമാരനുമായ നയഫ് പറഞ്ഞു.
വിദേശങ്ങളില്‍ നിന്നുള്ളവര്‍ പലരും തീവ്രവാദി ആക്രമണം ഭയന്ന് സൗദി അറേബ്യ വിട്ടുതുടങ്ങി. പല പാശ്ചാത്യകമ്പനികളും അവരുടെ ഓഫീസുകള്‍ സൗദിയില്‍ നിന്ന് മാറ്റാന്‍ ആലോചിച്ചുവരുന്നതായും റിപ്പോര്‍ട്ടുണ്ട്. ഞായറാഴ്ചത്തെ തീവ്രവാദി ആക്രമണത്തില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നാന്‍ ഉല്ക്കണ്ഠ രേഖപ്പെടുത്തി.












Click it and Unblock the Notifications