ആന്ധ്രയില്‍ സര്‍ക്കാര്‍ 7400 ക്ഷേത്രങ്ങള്‍ പണിയുന്നു
ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ചന്ദ്രബാബു നായിഡു സര്‍ക്കാര്‍ 7400 വെങ്കിടേശ്വര ക്ഷേത്രങ്ങള്‍ പണിയുന്നു.
ഓരോ നിയമസഭാ നിയോജക മണ്ഡലത്തിലും ഗീതാ മന്ദിര്‍ എന്നറിയപ്പെടുന്ന 25 ക്ഷേത്രങ്ങള്‍ വീതം നിര്‍മിക്കാനാണ് നായിഡു സര്‍ക്കാര്‍ ഒരുങ്ങുന്നത്. മൊത്തം 294 നിയമസഭാ മണ്ഡലങ്ങളാണ് ആന്ധ്രാപ്രദേശിലുള്ളത്.
തിരുമല-തിരുപ്പതി ദേവസ്ഥാനം ട്രസ്റിന്റെ സാമ്പത്തിക സഹായത്തോടെ ക്ഷേത്രങ്ങള്‍ നിര്‍മിക്കാനാണ് പദ്ധതി. തിരുമല-തിരുപ്പതി ദേവസ്ഥാനം ട്രസ്റ് ബോഡിന്റെ യോഗം നവംബര്‍ 15ന് പദ്ധതി പരിഗണനയ്ക്കെടുക്കും.
ഓരോ ക്ഷേത്രവും നിര്‍മിക്കുന്നതിന് 1.5 ലക്ഷം രൂപ വീതമാണ് ചെലവ്. ആളുകളില്‍ നിന്ന് ഭൂമി സംഭാവനയായി സ്വീകരിച്ചാണ് ക്ഷേത്രം നിര്‍മിക്കുന്നത്. ജില്ലാ കളക്ടര്‍മാരുടെ മേല്‍നോട്ടത്തിലായിരിക്കും ക്ഷേത്രനിര്‍മാണം.












Click it and Unblock the Notifications