കേന്ദ്രസേനയെ നിയോഗിക്കണമെന്ന് എന്‍. റാം
ചെന്നൈ: ദി ഹിന്ദുവിന്റെ ചെന്നൈയിലെ ഓഫീസിനും തമിഴ്നാട് നിയമസഭ അറസ്റ് ചെയ്യാന്‍ ഉത്തരവിട്ട അഞ്ച് ഹിന്ദു ലേഖകരുടെ വീടുകള്‍ക്കും മുന്നില്‍ കേന്ദ്രസേനയെ നിയോഗിക്കണമെന്ന് ദി ഹിന്ദു എഡിറ്റര്‍-ഇന്‍-ചീഫ് എന്‍. റാം ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച് ഉപപ്രധാനമന്ത്രി എല്‍. കെ. അദ്വാനിക്ക് താന്‍ ഉടന്‍ തന്നെ കത്തയയ്ക്കുമെന്ന് റാം പറഞ്ഞു. നവംബര്‍ ഏഴിന് ഹിന്ദു ഓഫീസിലും അടുത്ത ദിവസവും ബാംഗ്ലൂരിലും എന്താണ് നടന്നതെന്നതിനെ കുറിച്ച് വസ്തുതാപരമായ റിപ്പോര്‍ട്ട് ഉപപ്രധാനമന്ത്രിക്ക് നല്‍കും.
അറസ്റ് സുപ്രിം കോടതി സ്റേ ചെയ്തിട്ടും ഹിന്ദു ഓഫീസിന് മുന്നിലും അഞ്ച് ലേഖകരുടെ വീടുകള്‍ക്ക് മുന്നിലും മഫ്തിയില്‍ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. ഹിന്ദു മാനേജിംഗ് ഡയറക്ടര്‍ എന്‍. മുരളി സംസ്ഥാന സര്‍ക്കാരിന്റെ ഈ നടപടിയെ കുറിച്ച് ഗവര്‍ണറോട് പരാതിപ്പെട്ടിട്ടുണ്ടെന്ന് റാം പറഞ്ഞു.












Click it and Unblock the Notifications