Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്റണി ഗവര്‍ണറെ കണ്ടു

തിരുവനന്തപുരം: മുഖ്യമന്ത്രി എ. കെ. ആന്റണി നവംബര്‍ 11 ചൊവാഴ്ച രാവിലെ ഗവര്‍ണര്‍ സിക്കന്തര്‍ ഭക്തുമായി കൂടികാഴ്ച നടത്തി.

പതിനഞ്ച് മിനിട്ടത്തെ കൂടികാഴ്ചയ്ക്ക് ശേഷം പുറത്ത് വന്ന മുഖ്യമന്ത്രി ചര്‍ച്ചാ വിഷയം വെളിപ്പെടുത്താന്‍ വിസമ്മതിച്ചു. വിഷയം വെളിപ്പെടുത്താത്തതുകൊണ്ട് തന്നെ ഇത് നിയമസഭ വിളിച്ചുകൂട്ടുന്നത് സംബന്ധിച്ചുള്ളതാണെന്ന് കരുതുന്നു. സ്പീക്കര്‍ വക്കം പുരുഷോത്തമനെതിരെ പ്രതിപക്ഷം നല്‍കിയ അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാനായി സഭ വിളിച്ച് കൂട്ടണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു.

നേരത്തേ പ്രതിപക്ഷ കക്ഷി നേതാക്കളും കരുണാകരനും ഗവര്‍ണറെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു.

മുഖ്യമന്ത്രി ഗവര്‍ണറെ കാണുന്നു
നവമ്പര്‍ 11, 2003

തിരുവനന്തപുരം: മുഖ്യമന്ത്രി എ. കെ. ആന്റണി നവംബര്‍ പതിനൊന്ന് ചൊവാഴ്ച ഗവര്‍ണര്‍ സിക്കന്തര്‍ ഭക്തിനെ കാണുന്നു. നിയമസഭ വിളിച്ച് ചേര്‍ക്കാനായി പ്രതിപക്ഷം ആവശ്യം ഉന്നയിച്ചിരിയ്ക്കുന്ന സാഹചര്യത്തില്‍ ഈ കൂടികാണലിന് പ്രാധാന്യമുണ്ട്.

സഭ വിളിച്ച് ചേര്‍ക്കാന്‍ അഭ്യര്‍ത്ഥിയ്ക്കാനാണ് മുഖ്യമന്ത്രി ഗവര്‍ണറെ കാണുന്നതെന്നാണ് കരുതുന്നത്. വിശ്വാസ വോട്ട് തേടാന്‍ സഭ ചേരുന്ന കാര്യം നവംബര്‍ 12 നുള്ള മന്ത്രിസഭാ യോഗത്തില്‍ തീരുമാനിയ്ക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍ വിശ്വാസ വോട്ട് തേടേണ്ടതില്ലെന്ന ഘടക കക്ഷികളുടെ അഭിപ്രായം പരിഗണിച്ച് അത് ഉണ്ടാവില്ല.

എന്നാല്‍ ഈ സാഹചര്യത്തിലും നിയമസഭ വിളിച്ച് ചേര്‍ക്കാന്‍ ആവശ്യപ്പെടന്നെങ്കില്‍ അത് പ്രതിപക്ഷം ആവശ്യപ്പെടുന്നതുപോലെ സ്പീക്കര്‍ക്കെതിരെയുള്ള അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാന്‍ വേണ്ടി ആവും. ഒരുപക്ഷേ ആന്റണിയും സ്പീക്കറും അതിന് വഴങ്ങിയില്ലെങ്കിലും സഭ ചേര്‍ന്നതിന് ശേഷം വീണ്ടും പ്രതിപക്ഷം ഇതേ ആവശ്യം ഉന്നയിച്ചാല്‍ സ്പീക്കര്‍ക്ക് അത് പരിഗണിയ്ക്കാതിരിയ്ക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തിലാണ് ആന്റണി - ഗവര്‍ണര്‍ കൂടിക്കാഴ്ചയ്ക്ക് പ്രാധാന്യം കൂടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+