കേന്ദ്ര സഹായം ഉപയോഗിയ്ക്കാത്ത സര്‍ക്കാര്‍ രാജിവയ്ക്കണം: ബി ജെ പി
കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായം വേണ്ട വിധം ഉപയോഗിയ്ക്കാന്‍ കഴിയാത്ത സംസ്ഥാന സര്‍ക്കാര്‍ രാജി വച്ച് ജനവിധി തേടണമെന്ന് ബി ജെ പിയുടെ കേരളഘടകം ആവശ്യപ്പെട്ടു.
മറ്റ് സംസ്ഥാനങ്ങള്‍ കേന്ദ്ര ധനസഹായം കൂട്ടാന്‍ വേണ്ടി ബഹളം വയ്ക്കുകയാണ്. എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് കേന്ദ്രം നല്‍കാന്‍ തയ്യാറുള്ള പണം പോലും വാങ്ങി വേണ്ട വണ്ണം ഉപയോഗിയ്ക്കാന്‍ കഴിയുന്നില്ല. ബി ജെ പിയുടെ ഔദ്യോഗിക വക്താവ് പി. സി. മോഹനാണ് സംസ്ഥാന സര്‍ക്കാര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടത്.
കോണ്‍ഗ്രസിലെ ചേരിപ്പോര് കാരണം കേന്ദ്ര ആസൂത്രണ വകുപ്പിന്റെ മുന്നില്‍ പദ്ധതി രേഖ സമര്‍പ്പിയ്ക്കാന്‍ പോലും സര്‍ക്കാരിന് കഴിയുന്നില്ല. സംസ്ഥാനത്ത് എല്ലാ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളും നിലച്ചിരിയ്ക്കുകയാണ്.
ഗ്രാമ വികസനത്തിനും ആദിവാസി വികസനത്തിനും കുടിവെള്ള പദ്ധതികള്‍ക്കുമുള്ള പണം ഉപയോഗിയ്ക്കാതെ കിടക്കുകയാണ്. കേരളത്തില്‍ അതിവേഗ കോടതികള്‍ സ്ഥാപിയ്ക്കുന്നതിലും സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു.
ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ കഴിയാത്ത ഈ സര്‍ക്കാര്‍ രാജി വച്ച് വീണ്ടും ജനവിധി തേടുകയാണ് വേണ്ടത്. പി സി മോഹന്‍ പറഞ്ഞു.












Click it and Unblock the Notifications