Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈന്തപ്പഴത്തിന്റെ വില്പന ഉയര്‍ന്നു

കൊച്ചി: വ്രതകാലത്തിന്റെ റംസാന്‍ മാസത്തില്‍ പഴവിപണിയില്‍ ഈന്തപ്പഴത്തിന്റെ വില്പന സാരമായി ഉയര്‍ന്നു.

റംസാന്‍ നൊയമ്പ് തുറയ്ക്കുന്നതിനുള്ള പ്രധാന വിഭവങ്ങളിലൊന്നായ ഈന്തപ്പഴത്തിന് വിപണിയില്‍ ഇപ്പോള്‍ ആവശ്യക്കാരേറെയാണ്. വ്രതദിനങ്ങള്‍ വന്നതോടെ ഈന്തപ്പഴത്തിന്റെ വില്പന 30 ശതമാനമായാണ് ഉയര്‍ന്നത്.

ഒമാനില്‍ നിന്നും യുഎഇയില്‍ നിന്നുമാണ് ഈന്തപ്പഴങ്ങള്‍ കൂടുതലായും ഇറക്കുമതി ചെയ്യുന്നത്. ആവശ്യം കൂടിയതോടെ ഈന്തപ്പഴത്തിന്റെ വിലയും കൂടിയിട്ടുണ്ട്. ഉയര്‍ന്ന ഗുണമുള്ള ഈന്തപ്പഴത്തിന് 132 രൂപക്ക് മുകളില്‍ വില വരും. രാജസ്ഥാനില്‍ നിന്നും വരുന്ന ഈന്തപ്പഴത്തിന് വില കുറവാണ്.

ഈന്തപ്പഴത്തിന്റെ സിറപ്പും അച്ചാറും വിപണിയില്‍ ലഭ്യമാണ്. മൃദുവായതും വരണ്ടതും അല്പം വരണ്ടതുമായ മൂന്നിനം ഈന്തപ്പഴങ്ങള്‍ വിപണിയില്‍ കിട്ടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+