ട്രാന്‍സ്പോര്‍ട്ട് പണിമുടക്ക് അര്‍ധരാത്രി മുതല്‍
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ നവംബര്‍ 11 ചൊവാഴ്ച അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ പണിമുടക്ക് നടത്തും. ബുധനാഴ്ച രാത്രി 12 മണി വരെയാണ് പണിമുടക്ക്.
പ്രധാന ദേശസാല്‍ക്കൃത റൂട്ടുകളുടെ സ്വകാര്യവത്കരണം തടയുക, ഡിഎ കുടിശിക അനുവദിക്കുക, ഡിപ്പോകള്‍ തരംതാഴ്ത്തല്‍ നിര്‍ത്തലാക്കുക, പ്രമോഷന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തുന്നത്.
ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും യൂണിയനുകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. ഗതാഗതമന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള എംപ്ലോയീസ് ഫ്രണ്ടും ഇതില്‍ ഉള്‍പ്പെടും.












Click it and Unblock the Notifications