ഹൈക്കമാന്റിനെ വീണ്ടും സമീപിക്കും
കൊച്ചി: കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടിയെടുക്കുന്നതില്‍ വൈകരുതെന്ന് ആവശ്യപ്പെട്ട് ഘടകകക്ഷികള്‍ വീണ്ടും ഹൈക്കമാന്റിനെ സമീപിക്കും.
ഡിസംബര്‍ ഒന്നിനകം പ്രശ്നം പരിഹരിക്കണമെന്ന് ഹൈക്കമാന്റിനോട് ആവശ്യപ്പെടുമെന്ന് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രശ്നം ഡിസംബര്‍ ഒന്നിന് ശേഷം പരിഹരിക്കാമെന്നായിരുന്നു ഹൈക്കമാന്റ് നേരത്തെ പറഞ്ഞിരുന്നത്.
ഇ. അഹമ്മദ് സോണിയാഗാന്ധിയുമായി നടത്തിയ ചര്‍ച്ചയുടെ ഫലം അറിയാന്‍ കാത്തിരിക്കുകയാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതിനിടെ സോണിയാഗാന്ധിയ്ക്കെതിരെ കരുണാകരന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ കടുത്ത അമര്‍ഷമുണ്ടെന്ന് എഐസിസി നേതാക്കള്‍ സൂചിപ്പിച്ചു. കരുണാകരനോട് വിശദീകരണം ചോദിക്കുമെന്ന് എഐസിസി അച്ചടക്ക സമിതി ചെയര്‍മാന്‍ എല്‍. പി. സാഹി അറിയിച്ചിട്ടുണ്ടെങ്കിലും നടപടിയൊന്നും ഉടനുണ്ടാവാനിടയില്ല. കേരളത്തിലെ പ്രശ്നങ്ങളില്‍ എന്തെങ്കിലും നടപടി സ്വീകരിക്കുന്നത് ഡിസംബര്‍ ഒന്നിന് ശേഷമായിരിക്കുമെന്ന് എഐസിസി നേതാക്കള്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications