Get Updates
Get notified of breaking news, exclusive insights, and must-see stories!

സമസ്ത നായര്‍ സമാജം കണ്‍വെന്‍ഷന്‍ നവം.25ന്

കൊല്ലം: സമസ്ത നായര്‍ സമാജത്തിന്റെ സംസ്ഥാന കണ്‍വെന്‍ഷന്‍ നവംബര്‍ 25ന് ലോക്സഭാ സ്പീക്കര്‍ മനോഹര്‍ ജോഷി ഉദ്ഘാടനം ചെയ്യും.

കണ്‍വെന്‍ഷന്‍ എറണാകുളം ടിഡിഎം ഹാളില്‍ നടക്കുമെന്ന് സമാജം സംസ്ഥാന പ്രസിഡന്റ് എന്‍. പ്രഭാകരന്‍നായര്‍, സെക്രട്ടറി പി. ഗോപാലകൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

നായര്‍ സമുദായത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ എന്‍എസ്എസ്് പരാജയപ്പെട്ട സാഹചര്യത്തിലാണ് പുതിയ സംഘടനക്ക് രൂപം നല്‍കിയതെന്ന് സമാജം ഭാരവാഹികള്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക സംവരണത്തെ എതിര്‍ക്കുമെന്ന് എസ്എന്‍ഡിപി വ്യക്തമാക്കിയപ്പോള്‍ ഇക്കാര്യത്തില്‍ പ്രതികരിക്കുന്നതില്‍ എന്‍എസ്എസ് നേതൃത്വം പരാജയപ്പെട്ടു. കേന്ദ്രത്തിന്റെ സാമ്പത്തിക സംവരണ ബില്‍ പാസാക്കിയെടുക്കുന്നതിന് സ്വീകരിക്കേണ്ട തന്ത്രങ്ങളെ കുറിച്ച് കണ്‍വെന്‍ഷന്‍ ചര്‍ച്ച ചെയ്യും.

നായര്‍ സമുദായത്തിന് അനുകൂലമായ നിലപാടെടുക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുമായി സമാജം സഹകരിക്കും. 700 സ്വതന്ത്ര നായര്‍ സമാജങ്ങളില്‍ 118 സമാജങ്ങളും 27 യൂണിറ്റുകളും സമസ്ത നായര്‍ സമാജത്തില്‍ ചേര്‍ന്നെന്ന് ഭാരവാഹികള്‍ അവകാശപ്പെട്ടു. തിരുവല്ല ഉപതിരഞ്ഞെടുപ്പില്‍ സ്വീകരിക്കുന്ന നിലപാടെന്തെന്ന് നവംബര്‍ 12ന് പ്രഖ്യാപിക്കും.

എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ വി. വിശ്വനാഥ മേനോനെയായിരുന്നു സമാജം പിന്തുണച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+