കേരളത്തില്‍ ഓണ്‍ലൈന്‍ ലോട്ടറിയ്ക്ക് സമ്പൂര്‍ണ നിരോധനം
തിരുവനന്തപുരം: കേരളത്തില്‍ ഓണ്‍ലൈന്‍ ലോട്ടറി നിരോധിച്ച സര്‍ക്കാര്‍ നടപടി സ്റേ ചെയ്യണമെന്ന കമ്പനികളുടെ ആവശ്യം ഹൈകോടതി നിരോധിച്ചു. പ്ലേ വിന്‍ അടക്കമുള്ള കമ്പനികളാണ് സ്റേലഭിയ്ക്കാനായി കോടതിയെ സമീപിച്ചത്.
കേരളത്തിലെമ്പാടുമായി 1800 ാളം ഓണ്‍ലൈന്‍ ലോട്ടറി വില്പനകേന്ദ്രങ്ങളുണ്ടായിരുന്നു.
ഇതെല്ലാം തന്നെ സര്‍ക്കാര്‍ നിരോധനത്തോടെ അടച്ച് പൂട്ടി. ഓണ്‍ലൈന്‍ ലോട്ടറിയ്ക്കെതിരെ സര്‍ക്കാര്‍ ലോട്ടറി വകുപ്പും രംഗത്ത് എത്തിയിട്ടുണ്ട്. കോഴിക്കോട്ട് ജില്ലാ ഭാഗ്യക്കുറി ഓഫീസറുടെ നേതൃത്ത്വത്തില്‍ റെയ്ഡ് നടത്തി പ്ലേവിന്‍, സ്മാര്‍ട്ട് വിന്‍ എന്നിവയുടെ 12 വില്പന കേന്ദ്രങ്ങളാണ് നവംബര്‍ 10 തിങ്കളാഴ്ച അടപ്പിച്ചത്.
നിയമവിധേയമായാണ് ഓണ്‍ലൈന്‍ ലോട്ടറികള്‍ നടത്തുതെ അവകാശവാദം അടിസ്ഥാനരഹിതമാണ്െ സംസ്ഥന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ പറയുന്നു. അരുണാചപ്രദേശ് സര്‍ക്കാരിന്റെ പേരില്‍ നടത്തുന്ന സ്മാര്‍ട്ട്വിന്‍ ലോട്ടറിയും പ്ലേവിന്‍ ലോട്ടരിയും നിയമ വിരുദ്ധമാണെന്നാണ് ഭാഗ്യക്കുറി വകുപ്പ് പറയുന്നത്.
അരുണാചല്‍ പ്രദേശ്, സിക്കിം സര്‍ക്കാരുകള്‍ നല്‍കിയ അപേക്ഷകള്‍ സംസ്ഥാന സര്‍ക്കാര്‍ നിരസിച്ചിട്ടുണ്ട്. അപേക്ഷയോടൊപ്പം ഹാജരാക്കിയ രേഖകളില്‍ ധാരാളം പോരായ്മകളുള്ളതുകൊണ്ടാണ് ഇവ നിരസിച്ചത്.












Click it and Unblock the Notifications