Get Updates
Get notified of breaking news, exclusive insights, and must-see stories!

പറമ്പിക്കുളം-ആളിയാര്‍: അടുത്ത ചര്‍ച്ച ഡിസം.19ന്

തിരുവനന്തപുരം: പറമ്പിക്കുളം-ആളിയാര്‍ പ്രശ്നം പരിഹരിക്കാന്‍ കേരളവും തമിഴ്നാടുമായുള്ള അടുത്ത മന്ത്രിതല ചര്‍ച്ച ഡിസംബര്‍ 19ന് കോവളത്ത് നടക്കും.

നവംബര്‍ 10 തിങ്കളാഴ്ച നടന്ന മന്ത്രിതല ചര്‍ച്ചയ്ക്ക് ശേഷം സംസ്ഥാന ജലസേചനമന്ത്രി ടി. എം. ജേക്കബും തമിഴ്നാട് ധനകാര്യമന്ത്രി സി. പൊന്നയ്യനും വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ചര്‍ച്ചയില്‍ തൃപ്തികരമായ പുരോഗതിയുണ്ടായിട്ടുണ്ടെന്ന് മന്ത്രിമാര്‍ പറഞ്ഞു. ചില പ്രശ്നങ്ങളില്‍ അഭിപ്രായ സമന്വയം ഉണ്ടായിട്ടുണ്ട്. അവശേഷിക്കുന്ന പ്രശ്നങ്ങള്‍ അടുത്ത വട്ടം ചര്‍ച്ചകളില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ ശ്രമിക്കും.

പറമ്പിക്കുളം-ആളിയാര്‍ പ്രശ്നം മാത്രമേ ചര്‍ച്ച ചെയ്തിട്ടുള്ളൂവെന്ന് ടി. എം. ജേക്കബ് പറഞ്ഞു.

ടി. എം. ജേക്കബിനോടൊപ്പം ധനകാര്യമന്ത്രി കെ. ശങ്കരനാരായണനും ചര്‍ച്ചയില്‍ പങ്കെടുത്തു. തമിഴ്നാടിനെ പ്രതിനിധീകരിച്ച് പൊന്നയ്യനും തമിഴ്നാട് പൊതുമരാമത്ത്മന്ത്രി ഒ. പനീര്‍ശെല്‍വവുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+