അക്ഷയ പദ്ധതിക്ക് സിമ്പ്യൂട്ടര്‍ ഉപയോഗിച്ചേക്കും
തിരുവനന്തപുരം: അക്ഷയ പദ്ധതിയുടെ ഭാഗമായി സിമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതു സംബന്ധിച്ച് ഉന്നതതല ചര്‍ച്ച നടന്നു.
സിമ്പ്യൂട്ടര്‍ വികസിപ്പിച്ചെടുത്ത ബാംഗ്ലൂരിലെ എന്‍കോര്‍ ലിമിറ്റഡിന്റെ ചെയര്‍മാന്‍ വിനയ് ദേശ്പാണ്ഡെയും സംസ്ഥാനത്തെ ഐടി വകുപ്പ് ഉദ്യോഗസ്ഥരുമായാണ് ചര്‍ച്ച നടന്നത്.
കമ്പനിയുടെ സംഘം സിമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതു സംബന്ധിച്ച വിശദാംശങ്ങള്‍ അറിയിച്ചു. വിവിധ മേഖലകളില്‍ സിമ്പ്യൂട്ടര്‍ എങ്ങനെ ഉപയോഗിക്കാമെന്ന് സംഘം വിശദീകരിച്ചു. അക്ഷയ പോലുള്ള പദ്ധതിക്ക് സിമ്പ്യൂട്ടര്‍ പ്രയോജനപ്രദമാണെന്ന് കേരള ഐടി മിഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സ്മാര്‍ട്ട് കാര്‍ഡ് റീഡര്‍-റൈറ്റര്‍ ആണ് സിമ്പ്യൂട്ടറിന്റെ പ്രധാന സവിശേഷത. സ്മാര്‍ട് കാര്‍ഡ് ഉപയോഗിച്ച് സാമ്പത്തിക ഇടപാടുകള്‍ക്ക് ഉപയോഗിക്കാം.












Click it and Unblock the Notifications