സിറ്റി പൊലീസ് വെബ് സൈറ്റ് നവീകരിയ്ക്കുന്നു
തിരുവനന്തപുരം: സിറ്റി പൊലീസ് വെബ് സൈറ്റ് നവീകരിയ്ക്കുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ രാജന്‍സിംഗ് അറിയിച്ചു. ഇപ്പോള്‍ തന്നെ പൊലീസിന് ഒരു സൈറ്റ് (http://www.trivandrumcitypolice.com/) ഉണ്ട്.
സിറ്റി പൊലീസിന്റെ പ്രവര്‍ത്തനം ജനങ്ങളുടെ പങ്കാളിത്തത്തോടെ മെച്ചപ്പെടുത്തുകയെന്നതാണ് ലക്ഷ്യം.
വെബ് സൈറ്റ് നിലവില്‍ വരുന്നതോടെ ലോകത്തെവിടെ നിന്നും സൈറ്റിലൂടെ സിറ്റി പൊലീസിന് പരാതി നല്‍കാം. നഗരത്തിലെ ഗതാഗത ക്രമീകരണങ്ങളെ കുറിച്ചും പൊലീസും റെസിഡെന്റ്സ് അസോസിയേഷനുകളുമായുള്ള കൂടിക്കാഴ്ചകളെ കുറിച്ചും സൈറ്റില്‍ വിവരങ്ങള്‍ നല്‍കും.ഇതിനുപുറമെ നഗരത്തിലെ 17 പൊലീസ് സ്റേഷനുകളിലും 10 സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫീസുകളിലും ട്രാഫിക് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെയും സബ് ഇന്‍സ്പെക്ടര്‍മാരുടെയും ഓഫീസുകളിലും കമ്പ്യൂട്ടര്‍ സ്ഥാപിക്കും. ഇവ തമ്മില്‍ ബന്ധിപ്പിയ്ക്കുന്നതിനും ഉദ്ദേശിയ്ക്കുന്നുണ്ട്.
സൈറ്റിലൂടെ സേവനം മെച്ചപ്പെടുത്താനുള്ള ജനങ്ങളുടെ നിര്‍ദേശങ്ങള്‍ അവതരിപ്പിക്കാം. [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ നിര്‍ദേശങ്ങള്‍ അയക്കാം. കമ്മിഷണര്‍ ഓഫീസിലെ ഡ്യൂട്ടി ഓഫീസര്‍ക്ക് നിര്‍ദേശങ്ങള്‍ കൈമാറുകയും ചെയ്യാം.












Click it and Unblock the Notifications