കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവമോര്‍ച്ച നേതാവിന്റെ ഓട്ടോറിക്ഷ കത്തിച്ചു

  • By Staff
Google Oneindia Malayalam News

തലശേരി: ധര്‍മടത്ത് യുവമോര്‍ച്ച മണ്ഡലം സെക്രട്ടറിയുടെ ഓട്ടോറിക്ഷ കത്തിച്ചതോടെ ഈ പ്രദേശത്ത് നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ കൂടുതല്‍ രൂക്ഷമായി.

നമ്പ്യാര്‍പീടികയില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗത്തിന്റെ ഓട്ടോറിക്ഷ കത്തിക്കുകയും എന്‍ഡിഎഫ് പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറുണ്ടാവുകയും ചെയ്തതിന് പിന്നാലെയാണ് യുവമോര്‍ച്ച നേതാവിന്റെ ഓട്ടോറിക്ഷ കത്തിക്കുന്നത്.

നവംബര്‍ 11 ചൊവാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് യുവമോര്‍ച്ച മണ്ഡലം സെക്രട്ടറിയായ കൊളശേരി പാറക്കാട്ട് പത്മാലയത്തിലെ സി. അനിലിന്റെ ഓട്ടോറിക്ഷ കത്തിച്ചത്. ഓട്ടോക്ക് തീവച്ചതിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു. ഓട്ടോറിക്ഷ കത്തിച്ചതില്‍ പ്രതിഷേധിച്ച് ഓട്ടോ ഡ്രൈവര്‍മാര്‍ തലശേരിയില്‍ പണിമുടക്കി.

സിപിഎം-എന്‍ഡിഎഫ് സംഘര്‍ഷത്തില്‍ ബിജെപിയെ കൂടി വലിച്ചിഴക്കാനുള്ള സിപിഎമ്മിന്റെ ശ്രമമാണ് ഓട്ടോറിക്ഷ കത്തിച്ച സംഭവത്തിന് പിന്നിലെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു.

ഓട്ടോറിക്ഷ കത്തിച്ചതാെേട ധര്‍മടത്തും പരിസരപ്രദേശത്തും പൊലീസ് സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X