സീമെന്‍സ് കേരളത്തിലേക്ക്
തിരുവനന്തപുരം: പ്രമുഖ എഞ്ചിനീയറിംഗ് കമ്പനിയായ സീമെന്‍സ് കേരളത്തില്‍ ഓഫീസ് തുടങ്ങുന്നു. ഇതുസംബന്ധിച്ച് ഐടി മിഷന്‍ ഉദ്യോഗസ്ഥരും സീമെന്‍സ് ഇന്‍ഫര്‍മേഷന്‍ സിസ്റംസ് ഉദ്യോഗസ്ഥരും തമ്മില്‍ ചര്‍ച്ച നടത്തി. ആരോഗ്യമേഖലയിലായിരിക്കും സീമെന്‍സിന്റെ ഈ ദൗത്യം.
വ്യവസായമന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലായിരുന്നു സംസ്ഥാന സംഘം. സീമെന്‍സിന് വേണ്ടി ജനറല്‍ മാനേജര്‍ ബി. കെ. കുല്‍ക്കര്‍ണിയുടെ നേതൃത്വത്തിലുള്ളസംഘമാണ് ചര്‍ച്ച നടത്തിയത്. സീമെന്‍സിന്റെ സംഘം രണ്ടാഴ്ചയ്ക്കുള്ളില്‍ കേരളം സന്ദര്‍ശിയ്ക്കും.
കൊച്ചിയിലെ അമൃതാ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസുമായി സീമെന്‍സിന് ഇപ്പോള്‍ കരാറുണ്ട്. മലബാര്‍ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസുമായി സഹകരിച്ചും സീമെന്‍സ് പ്രവര്‍ത്തിച്ചുവരികയാണ്. സംസ്ഥാന ആരോഗ്യവകുപ്പിന് കമ്പനി ഒരു പദ്ധതി നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications