ഹിന്ദു ഓഫീസിന് സേനാസംരക്ഷണം
ചെന്നൈ: ദി ഹിന്ദുവിന്റെ ഓഫീസിനും തമിഴ്നാട് നിയമസഭ തടവുശിക്ഷക്ക് വിധിച്ച അഞ്ച് ഹിന്ദു ലേഖകരുടെ വീടുകള്‍ക്കും മുന്നില്‍ കേന്ദ്ര വ്യവസായ സംരക്ഷണ സേന (സിഐഎസ്എഫ്) യെ നിയോഗിക്കും.
സേനയെ നിയോഗിക്കുന്നതുമായി ബന്ധപ്പെട്ട് വിലയിരുത്തല്‍ നടത്തുന്നതിനായി സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ തന്നെ കഴിഞ്ഞ ദിവസം കണ്ടിരുന്നുവെന്ന് ഹിന്ദു എഡിറ്റര്‍-ഇന്‍-ചീഫ് എന്‍. റാം പറഞ്ഞു. പരിശോധനക്ക് ശേഷം സേനയെ നിയോഗിക്കും.
തന്റെ കത്തിന് ഉടന്‍ പ്രതികരണമുണ്ടായതില്‍ ഉപപ്രധാനമന്ത്രി എല്‍. കെ. അദ്വാനിയെ നന്ദി അറിയിച്ചിട്ടുണ്ട്. സുപ്രീം കോടതി വിധി നടപ്പിലാക്കുമെന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ പ്രസ്താവനയെ താന്‍ സ്വാഗതം ചെയ്യുന്നു.
തനിക്ക് മതിയായ സംരക്ഷണം നല്‍കിയിട്ടുണ്ടെന്ന ജയലളിതയുടെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് തനിക്ക് അരക്ഷിതത്വം അനുഭവപ്പെട്ടിട്ടില്ലെന്നും ഹിന്ദു ഓഫീസിനും അഞ്ച് ഹിന്ദു ലേഖകരുടെ വീടുകള്‍ക്കും സുരക്ഷ നല്‍കണമെന്ന് മാത്രമാണ് താന്‍ ആവശ്യപ്പെട്ടതെന്നും റാം പറഞ്ഞു.












Click it and Unblock the Notifications