കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ഇന്‍ഫോസിസ് 15 മുതല്‍

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ ഇന്‍ഫോസിസ് നവംബര്‍ 15ന് പ്രവര്‍ത്തനമാരംഭിക്കും.

ടെക്നോപാര്‍ക്കിലെ ഭവാനി എന്ന കെട്ടിടത്തില്‍ 55,000 ചതുരശ്രയടി സ്ഥലമാണ് ഇന്‍ഫോസിസ് വാടകയ്ക്കെടുത്തിട്ടുള്ളത്. ഇന്‍ഫോസിസ് എത്തിയതോടെ കൂടുതല്‍ ഐടി കമ്പനികള്‍ കേരളത്തില്‍ നിക്ഷേപം നടത്താന്‍ മുന്നോട്ടുവന്നിട്ടുണ്ട്.

ബാംഗ്ലൂരിലെ ഐടി.കോമിലെ കേരള പവലിയനില്‍ സംസ്ഥാന വ്യവസായ-ഐടി മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘവുമായി 30ഓളം പ്രമുഖ ഐടി കമ്പനികളുടെ പ്രതിനിധികള്‍ ചര്‍ച്ച നടത്തി. സീമെന്‍സ്, സിന്റല്‍ ഇന്ത്യ, വിപ്രോ, ഇന്ത്യ ലൈഫ് ഹെവിറ്റ്, റിനൈസന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജ-ി, ഇന്‍ഫോസ് ക്രിപ്റ്റ്, ഫസ്റ്റ് റിംഗ്, സന്‍സ തുടങ്ങിയ കമ്പനികളാണ് കേരളത്തില്‍ നിക്ഷേപം നടത്താന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുള്ളതെന്നറിയുന്നു .

കൊച്ചിയില്‍ കാക്കനാട് ഇന്‍ഫോ പാര്‍ക്ക് 2004 മേയില്‍ പ്രവര്‍ത്തനസജ്ജമാവും. 90 ഏക്കറിലായി രണ്ട് ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള കെട്ടിടമാണ് ഇവിടെ നിര്‍മിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X