സുപ്രീംകോടതി വിധി നടപ്പാക്കും: ജയ
ചെന്നൈ: ഹിന്ദു പത്രത്തിന്റെ അഞ്ചുപത്രപ്രവര്‍ത്തകരുടെ അറസ്റ് സ്റേ ചെയ്ത സുപ്രീംകോടതി വിധി പൂര്‍ണ്ണമായും അനുസരിയ്ക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത. സംസ്ഥാന പൊലീസ് ഈ കോടതി വിധി നടപ്പാക്കും. - ജയലളിത പറഞ്ഞു.
ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനിയ്ക്കയച്ച ഔദ്യോഗികക്കത്തിലാണ് ജയലളിത ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഈ കത്തിന്റെ ഒരു പ്രതി വാര്‍ത്താക്കുറിപ്പായി വിതരണം ചെയ്തിരുന്നു.
ക്രമസമാധാനവും നിയമവ്യവസ്ഥകളും ഉയര്‍ത്തിപ്പിടിക്കുന്ന സമാധാനപൂര്‍ണ്ണമായ സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്നാടെന്നും ജയലളിത കത്തില്‍ പറയുന്നു. മാധ്യമങ്ങള്‍ പറയുന്നതുപോലെ ഹിന്ദു എഡിറ്റര്‍-ഇന്‍-ചീഫ് എന്‍. റാമിനും ഹിന്ദു പത്രത്തിന്റെ ജീവനക്കാര്‍ക്കും യാതൊരു ഭീഷണിയും തമിഴ്നാട്ടിലില്ലെന്നും ജയലളിത പറഞ്ഞു.
എന്‍. റാമിന് ഇപ്പോള്‍ തന്നെ എക്സ് കാറ്റഗറിയില്‍ സുരക്ഷ ഏര്‍പ്പാടാക്കിക്കഴിഞ്ഞു. ഈ അവസ്ഥയില തമിഴ്നാട്ടില്‍ കേന്ദ്രസേനയെ നിയോഗിക്കാനുള്ള താങ്കളുടെ നിര്‍ദേശം അനാവശ്യവും നിര്‍ഭാഗ്യകരവുമാണെന്നും ജയലളിത കത്തില്‍ പറയുന്നു.












Click it and Unblock the Notifications