Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്ര സേന: ഹിന്ദു പിന്‍വാങ്ങുന്നു

ചെന്നൈ: ഹിന്ദു ഓഫീസിനും തമിഴ്നാട് നിയമസഭ തടവുശിക്ഷയ്ക്ക് വിധിച്ച അഞ്ച് ഹിന്ദു ലേഖകരുടെ വീടുകള്‍ക്കും കേന്ദ്രസേനയുടെ സംരക്ഷണം നല്‍കണമെന്ന അപേക്ഷ പിന്‍വലിക്കുമെന്ന് ഹിന്ദു എഡിറ്റര്‍-ഇന്‍-ചീഫ് എന്‍. റാം അറിയിച്ചു.

അപേക്ഷ പിന്‍വലിക്കുന്നതു സംബന്ധിച്ച് ഉപപ്രധാനമന്ത്രി എല്‍. കെ. അദ്വാനിക്ക് കത്തയയ്ക്കുമെന്ന് റാം പറഞ്ഞു. അറസ്റിനുള്ള ഉത്തരവ് ചെയ്ത സുപ്രിം കോടതി വിധി സംസ്ഥാന പൊലീസ് അനുസരിക്കുമെന്നും ഹിന്ദുവിന് യാതൊരു ഭീഷണിയുമില്ലെന്നുമുള്ള മുഖ്യമന്ത്രി ജയലളിതയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസംരക്ഷണം വേണമെന്ന അപേക്ഷ പിന്‍വലിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രത്യേകാവകാശം ലംഘിച്ചതിന്റെ പേരില്‍ ശിക്ഷ പ്രഖ്യാപിച്ച ഒരു നിയമസഭയിലെ മുഖ്യമന്ത്രി, ഭരണഘടനയിലെ വ്യവസ്ഥകളെ സംബന്ധിച്ച് അഭിപ്രായവ്യത്യാസമുണ്ടാവുമ്പോള്‍ ഭരണഘടനയ്ക്കും സുപ്രിം കോടതിയ്ക്കുമാണ് അന്തിമപ്രാധാന്യമെന്ന് അംഗീകരിക്കുന്നത് ഒരു പക്ഷേ ആദ്യമായാണ്. ഭരണഘടനാപരമായി സുപ്രധാനമായ നിലപാട് സ്വീകരിച്ച മുഖ്യമന്ത്രിയെ ഹിന്ദു അഭിനന്ദിക്കുന്നുവെന്ന് റാം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+