എ.ഡി.ബി. സംഘത്തെ ജീവനക്കാര്‍ തടഞ്ഞു
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുമായി ചര്‍ച്ചയ്ക്കെത്തിയ എ.ഡി.ബി. സംഘത്തെ അധ്യാപക സംഘടനാ നേതാക്കള്‍ തടയാന്‍ ശ്രമിച്ചു. മുദ്രാവാക്യം മുഴക്കി മാര്‍ഗതടസ്സം സൃഷ്ടിക്കാന്‍ ശ്രമിച്ച 11 പേരെ പോലീസ് നീക്കം ചെയ്തു.
നവംബര്‍ 11 ചൊവാഴ്ച വൈകീട്ടാണ് എ.ഡി.ബി.ഉദ്യോഗസ്ഥരായ ഡോ. വാള്‍ട്ടര്‍കോക്മ, പ്രൊഫ. മഹേഷ്പുരോഹിത് എന്നിവര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഓഫീസിലെത്തിയത്.
ഭരണ പരിഷ്കാരങ്ങളുടെ ഭാഗമായി വരുത്തുന്ന വിദ്യാഭ്യാസ പരിഷ്കരണത്തെപ്പറ്റിയുള്ള ചര്‍ച്ചയ്ക്കായിട്ടാണ് എ ഡി ബി ഉദ്യോഗസ്ഥര്‍ ഓഫീസില്‍ എത്തിയത്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സ്ഥലത്തില്ലാതിരുന്നതുകൊണ്ട് അഡീഷണല്‍ ഡയറക്ടറുമായിട്ടായിരുന്നു ചര്‍ച്ച. ഇദ്ദേഹത്തിന്റെ ഓഫീസിലേയ്ക്ക് പോകുമ്പോഴാണ് കെ.എസ്.ടി.എ. ജനറല്‍ സെക്രട്ടറി റഷീദ് കണിച്ചേരിയുടെ നേതൃത്വത്തില്‍ അധ്യാപക സംഘടനാ പ്രതിനിധികള്‍ മുദ്രാവാക്യവുമായി രംഗത്തെത്തി ഇവരെ തടഞ്ഞത്. പിന്നീട് എ.ഡി.ബി.സംഘം അഡീഷണല്‍ ഡയറക്ടറുമായി വിദ്യാഭ്യാസ രംഗത്തെ പരിഷ്കരണ നടപടികള്‍ ചര്‍ച്ച ചെയ്തു.












Click it and Unblock the Notifications