സോണിയയയ്ക്കെതിരെ പാര്‍ട്ടിയ്ക്കുള്ളില്‍ പരാതിയില്ല: ആന്റണി
തിരുവനന്തപുരം: സോണിയാഗാന്ധി ഉപജാപകസംഘത്തിന്റെ പിടിയിലാണെന്ന പരാതി കോണ്‍ഗ്രസിലില്ലെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.
പാര്‍ട്ടി പ്രവര്‍ത്തക സമിതിയുടെയും എല്ലാ പിസിസികളുടെയും നിരന്തര സമ്മര്‍ദത്തെ തുടര്‍ന്നാണ സോണിയാഗാന്ധി കോണ്‍ഗ്രസ് നേതൃത്വം ഏറ്റെടുത്തത്. തീര്‍ത്തും ജനാധിപത്യപരമായ രീതിയിലാണ് അവര്‍ കോണ്‍ഗ്രസ് പ്രസിഡന്റായത്. 1996ലെ തിരഞ്ഞെടുപ്പിലെ പരാജത്തിന് ശേഷം തിരിച്ചുവരവ് നടത്തിയതില്‍ കോണ്‍ഗ്രസ് സോണിയയോട് കടപ്പെട്ടിരിക്കുന്നു.
സോണിയ ഒരു ഉപജാപക സംഘത്തിന്റെ പിടിയിലാണെന്ന കെ. കരുണാകരന്റെ പ്രസ്താവനയോട് വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു ആന്റണി. കരുണാകരനെതിരെയോ ഐ ഗ്രൂപ്പിനെതിരെയോ നേരിട്ടുള്ള യാതൊരു പരാമര്‍ശവും നടത്താന്‍ തയ്യാറാവാതിരുന്ന ആന്റണി കോണ്‍ഗ്രസില്‍ അഭിപ്രായപ്രകടന സ്വാതന്ത്യ്രം നിഷേധിച്ചിട്ടില്ലെന്ന് പറഞ്ഞു.
ആഭ്യന്തര ജനാധിപത്യം ശക്തമായി നിലനില്‍ക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഇപ്പോള്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥികളെ തീരുമാനിച്ചതില്‍ അത് വ്യക്തമാണ്. സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കുന്ന ദൗത്യം കോണ്‍ഗ്രസ് പ്രസിഡന്റ് പൂര്‍ണമായും കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയെയും സ്ക്രീനിംഗ് സമിതിയെയും ഏല്പിച്ചിരിക്കുകയാണ്.
കോണ്‍ഗ്രസിനെ പിളര്‍ത്തി ഒരു വിഭാഗത്തെ ഒപ്പം നിര്‍ത്താമെന്ന സിപിഎമ്മിന്റെ മോഹം നടക്കില്ല. കോണ്‍ഗ്രസ് പിളര്‍ത്താനുള്ള സിപിഎമ്മിന്റെ ശ്രമത്തിന് ഗുണകരമാവും വിധം യാതൊന്നും വാക്കിലൂടെയോ പ്രവൃത്തിയിലൂടെയോ തന്റെ ഭാഗത്തു നിന്നുണ്ടാവില്ല.
താന്‍ സിപിഎമ്മിനോടൊപ്പം പോയിട്ടുണ്ടെങ്കിലും അതുകൊണ്ട് ഒരു ആനുകൂല്യവും തനിക്കുണ്ടായിട്ടില്ല. എല്‍ഡിഎഫ് ഭരണകാലത്ത് എത്രയോ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സിപിഎം പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ടത്. കണ്ണൂരില്‍ ഇപ്പോള്‍ രക്തപുഴയൊഴുകുന്നില്ല. പഴയതെല്ലാം മറന്ന് പുതിയ കൂട്ടുകെട്ടിന് ശ്രമിക്കരുതെന്ന് ആന്റണി പറഞ്ഞു.












Click it and Unblock the Notifications