നിയമസഭ നേരത്തെ വിളിയ്ക്കില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: നിയമസഭ നേരത്തെ വിളിച്ചുകൂട്ടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം നടപ്പില്ലെന്ന് ആന്റണി. സ്പീക്കര്‍ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ നിയമസഭ നേരത്തെ വിളിച്ചുകൂട്ടുന്ന പ്രശ്നമില്ലെന്നും മുഖ്യമന്ത്രി എ.കെ. ആന്റണി പറഞ്ഞു.
നവമ്പര്‍ 12 ബുധനാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നിയമസഭ ചേരാന്‍ നേരത്തെ നിശ്ചയിച്ച സമയത്തിന് മാത്രമേ സഭ വിളിയ്ക്കൂ. തന്റെ സര്‍ക്കാരിന് ഭൂരിപക്ഷമുണ്ടെന്ന കാര്യത്തില്‍ സംശയമില്ലെന്നും ആന്റണി വ്യക്തമാക്കി.
പ്രതിപക്ഷം തന്റെ സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് ഗവര്‍ണ്ണറെ കണ്ട് ബോധ്യപ്പെടുത്തട്ടെ. ബാക്കി കാര്യം അപ്പോള്‍ തീരുമാനിയ്ക്കാം. സര്‍ക്കാരിന്റെ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണ്ണര്‍ ആവശ്യപ്പെടട്ടെ. അപ്പോള്‍ നിയമസഭ വിളിച്ചുചേര്‍ക്കും. - ആന്റണി പറഞ്ഞു.












Click it and Unblock the Notifications