ഹജ് തീര്‍ത്ഥാടകര്‍ യാത്രതിരിച്ചു
നെടുമ്പാശേരി: കേരളത്തില്‍ നിന്നുള്ള ഹജ് തീര്‍ത്ഥാടകരുടെ ആദ്യസംഘം കഴിഞ്ഞ ദിവസം നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് യാത്രതിരിച്ചു. സൗദി എയര്‍ലൈന്‍സ് വിമാനത്തിലാണ് 110ലേറെ പേരടങ്ങുന്ന സംഘം നവമ്പര്‍ 11 ചൊവാഴ്ച പുറപ്പെട്ടത്.
420 പേരക്ക് കയറാവുന്ന ജംബോ വിമാനമാണ് സൗദി എയര്‍ലൈന്‍സ് ഹജ് തീര്‍ത്ഥാടകര്‍ക്കായി ഉപയോഗിക്കുന്നത്. സൗദിയിലെ ജിദ്ദ ടെര്‍മിനലിലാണ് ഈ വിമാനം എത്തുക. കേന്ദ്ര ഹജ് കമ്മിറ്റി വഴി ഇത്തവണ കേരളത്തില്‍ നിന്ന് 7600 പേര്‍ പോകുന്നുണ്ട്.
കോഴിക്കോടാണ് കേരളത്തിലെ ഹജ് എമ്പാര്‍ക്കേഷന്‍ കേന്ദ്രം. നെടുമ്പാശേരി ഇക്കുറിയും ഹജ് എമ്പാര്‍ക്കേഷന്‍ കേന്ദ്രമല്ല. കോഴിക്കോട് നിന്നും ഹജ് തീര്‍ത്ഥാടകരെ വഹിച്ചുകൊണ്ടുള്ള ആദ്യവിമാനം ഡിസംബര്‍ 24ന് പുറപ്പെടും. കോഴിക്കോട് നിന്നും എയര്‍ ഇന്ത്യയുടെ 19 സര്‍വീസുകള്‍ ഉണ്ടാകും. എയര്‍ ഇന്ത്യയും സൗദി എയര്‍ലൈന്‍സും ചേര്‍ന്ന് ഇക്കുറി 254 സര്‍വീസുകള്‍ നടത്തും.












Click it and Unblock the Notifications