കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐ ഗ്രൂപ്പിന് വ്യവസായികളുടെ പണം

  • By Staff
Google Oneindia Malayalam News

കൊച്ചി: ഐ ഗ്രൂപ്പ് എറണാകുളത്ത് നവംബര്‍ 19ന് നടത്തുന്ന റാലിക്ക് വേണ്ടി പണമൊഴുക്കാന്‍ വ്യവസായപ്രമുഖര്‍ രംഗത്ത്.

ഐ ഗ്രൂപ്പിന് പ്രാമുഖ്യമുള്ള ഒരു ബദല്‍ സര്‍ക്കാര്‍ അടുത്തുതന്നെ സംസ്ഥാനത്ത് അധികാരത്തില്‍ വരുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് വ്യവസായപ്രമുഖര്‍ റാലിക്ക് വേണ്ടി പണമൊഴുക്കുന്നത്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ കിട്ടുന്ന ആനുകൂല്യങ്ങള്‍ മുന്നില്‍ കണ്ടാണ് കരുണാകരവിഭാഗത്തെ സന്തോഷിപ്പിക്കാനുള്ള ഈ നീക്കം.

ത്രിവര്‍ണ എന്ന പേരില്‍ റാലിയുടെ സ്വാഗതസംഘം ഓഫീസായി എറണാകുളത്ത് പ്രവര്‍ത്തിക്കുന്ന കെട്ടിടം തൃശൂരിലെ പ്രമുഖ വസ്ത്രവ്യാപാരികളുടേതാണ്. വ്യവസായരംഗത്തെ പ്രമുഖര്‍ ഐ ഗ്രൂപ്പിന് സാമ്പത്തിക സഹായവുമായി രംഗത്തുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്.

റാലി വന്‍വിജയമാക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും നടത്തുകയാണ് ഐ ഗ്രൂപ്പ്. റാലി സംഘടിപ്പിക്കുന്നതിനുള്ള വന്‍ചെലവ് കണക്കിലെടുത്താണ് ഐ ഗ്രൂപ്പ് വ്യവസായ പ്രമുഖരെ സമീപിച്ചത്. ഈ വ്യവസായ പ്രമുഖര്‍ക്ക് സംസ്ഥാനത്ത് നിക്ഷേപം നടത്തുന്നതിനുള്ള എല്ലാ സൗകര്യങ്ങളും നല്‍കുമെന്ന വാഗ്ദാനമാണ് ഐ ഗ്രൂപ്പ് നല്‍കുന്നത്.

അതിനിടെ ഐ ഗ്രൂപ്പ് പിളര്‍ത്താനുള്ള നീക്കമുണ്ടെന്ന ആരോപണം ഐ ഗ്രൂപ്പ് നേതാക്കള്‍ നിരാകരിച്ചു. ഗ്രൂപ്പിന് പുറത്തു നിന്ന് ഗ്രൂപ്പിനെതിരെ ആര് നീക്കം നടത്തിയാലും വിജയിക്കില്ലെന്ന് അവര്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X