കരുണാകരന്‍ ഗവര്‍ണറെ കണ്ടു
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍ ഗവര്‍ണര്‍ സിക്കന്തര്‍ഭക്തുമായി കൂടിക്കാഴ്ച നടത്തി.
നവംബര്‍ 12 ബുധനാഴ്ച രാവിലെ 11.30 ഓടെ രാജ്ഭവനിലെത്തിയ കരുണാകരന്‍ ഗവര്‍ണറുമായി അര മണിക്കൂറോളം ചര്‍ച്ച നടത്തി. സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികള്‍ ഗവര്‍ണറെ ധരിപ്പിച്ചുവെന്ന് കരുണാകരന്‍ പറഞ്ഞു.
ഗവര്‍ണറെ കണ്ട് 71 എംഎല്‍ എമാരുടെ ലിസ്റ് നല്‍കുമെന്ന് കഴിഞ്ഞ ദിവസം കരുണാകരന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഗവര്‍ണറെ സന്ദര്‍ശിച്ചതിന് ശേഷം ഇതേ കുറിച്ചൊന്നും പറയാന്‍ കരുണാകരന്‍ തയ്യാറായില്ല. അതേ സമയം കരുണാകരന്‍ എംഎല്‍എമാരുടെ ലിസ്റ് ഗവര്‍ണര്‍ക്ക് നല്‍കിയിട്ടില്ലെന്നാണ് ഐ ഗ്രൂപ്പ് വൃത്തങ്ങളില്‍ നിന്നും അറിയുന്നത്.
കരുണാകരന്‍ ഗവര്‍ണറെ കണ്ടതിന് പിന്നാലെ മന്ത്രി കെ. വി. തോമസും ഗവര്‍ണറെ സന്ദര്‍ശിക്കാനെത്തി. മുഖ്യമന്ത്രിയുടെ പ്രത്യേകദൂതനായാണ് കെ. വി. തോമസ് ഗവര്‍ണറെ കണ്ടതെന്നാണ് അറിയുന്നത്.












Click it and Unblock the Notifications