ട്രാന്‍സ്പോര്‍ട്ട് പണിമുടക്ക് പൂര്‍ണം
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്തുന്ന 24 മണിക്കൂര്‍ പണിമുടക്ക് പൂര്‍ണം. കെഎസ്ആര്‍ടിസി ബസുകളൊന്നും നിരത്തിലിറങ്ങിയില്ല.
പണിമുടക്ക് പ്രധാനമായും ദീര്‍ഘദൂര യാത്രക്കാരെയാണ് ബാധിച്ചത്. ദീര്‍ഘദൂര യാത്ര നടത്തുന്ന യാത്രക്കാര്‍ തീവണ്ടികളെ ആശ്രയിച്ചതു മൂലം തീവണ്ടികളില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. പ്രധാനനഗരങ്ങളില്‍ സ്വകാര്യബസുകളിലും വന്‍തിരക്ക് കാണപ്പെട്ടു. പിഎസ്സി പരീക്ഷകള്‍ പണിമുടക്ക് മൂലം റദ്ദാക്കിയിട്ടുണ്ട്.
പ്രധാന ദേശസാല്‍ക്കൃത റൂട്ടുകളുടെ സ്വകാര്യവത്കരണം തടയുക, ഡിഎ കുടിശിക അനുവദിക്കുക, ഡിപ്പോകള്‍ തരംതാഴ്ത്തല്‍ നിര്‍ത്തലാക്കുക, പ്രമോഷന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തുന്നത്.
ഗതാഗതമന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള എംപ്ലോയീസ് ഫ്രണ്ട് ഉള്‍പ്പെടെ എല്ലാ തൊഴിലാളി യൂണിയനുകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. പണിമുടക്കുന്ന തൊഴിലാളികള്‍ പ്രധാന നഗരങ്ങളില്‍ മാര്‍ച്ച് നടത്തി. ബുധനാഴ്ച രാത്രി 12 മണിവരെയാണ് പണിമുടക്ക്.












Click it and Unblock the Notifications