മന്ത്രി കെ.വി. തോമസ് ഗവര്‍ണറെ കണ്ടു
തിരുവനന്തപുരം: കരുണാകരന് പിന്നാലെ മന്ത്രി കെ.വി. തോമസും ഗവര്‍ണറെ രാജ്ഭവനില്‍ സന്ദര്‍ശിച്ചു.
നവമ്പര്‍ 12 ബുധനാഴ്ച കരുണാകരന്‍ ഗവര്‍ണറെ സന്ദര്‍ശിച്ച് മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് മന്ത്രി കെ.വി. തോമസ് ഗവര്‍ണറെ കണ്ടത്. മുഖ്യമന്ത്രിയുടെ ദൂതനായാണ് തോമസ് ഗവര്‍ണറെ കണ്ടതെന്നറിയുന്നു.
എന്നാല്‍ ഗവര്‍ണറെ സന്ദര്‍ശിച്ചത് തികച്ചും വ്യക്തിപരമാണെന്ന് പിന്നീട് തോമസ് പറഞ്ഞു. ഇതേക്കുറിച്ച് കൂടുതല്‍ വിശദീകരിയ്ക്കാന്‍ തോമസ് തയ്യാറായില്ല.












Click it and Unblock the Notifications