കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഷ്ടപരിഹാരത്തിനായി മലയാളി നഴ്സ് കോടതിയില്‍

  • By Staff
Google Oneindia Malayalam News

ജറുസേലം: ഇസ്രയേലില്‍ മൂന്ന് വര്‍ഷമായി ജോലി ചെയ്തുവരികയായിരുന്ന മലയാളി നഴ്സ് തന്റെ തൊഴിലുടമയില്‍ നിന് 14.2 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജറുസേലം ലേബര്‍ കോടതിയെ സമീപിച്ചു.

കൊച്ചി സ്വദേശിയായ സോഫി തോമസ് (30) ആണ് ഇസ്രയേലി കോടതിയില്‍ ഹര്‍ജി നല്‍കിയത്. മൂന്ന് വര്‍ഷത്തെ ശമ്പളവും വേതനം നല്‍കാത്ത ജോലിക്ക് നഷ്ടപരിഹാരവും മറ്റ് ആനുകൂല്യങ്ങളുമായി ഇസ്രയേലി നിയമം അനുസരിച്ച് തനിക്ക് അര്‍ഹപ്പെട്ട 14.2 ലക്ഷം രൂപ കിട്ടണമെന്നാണ് സോഫി ആവശ്യപ്പെടുന്നത്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇസ്രയേലില്‍ ഹോം നഴ്സായി ജോലി ചെയ്തുവരികയാണ് സോഫി. മിക്കവാറും പട്ടിണി കിടന്നു തനിക്ക് അമിതമായി ജോലി ചെയ്യേണ്ടിവന്നിട്ടുണ്ടെന്നാണ് സോഫിയുടെ പരാതിയില്‍ പറയുന്നത്. ജോസഫ് ഒറോണ്‍ എന്നയാളുടെ കുടുംബത്തിന് വേണ്ടി ഹോം നഴ്സായി ജോലി ചെയ്യുകയായിരുന്നു സോഫി.

2000 ജനവരിയിലാണ് ഒറോണിന്റെ ക്ഷണനുസരിച്ച് സോഫി ആദ്യമായി ഇസ്രയേലിലെത്തുന്നത്. നേരത്തെ കൊച്ചിയിലെ ഒരു ആശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്നു ഇവര്‍. 100 ഡോളര്‍ മാസശമ്പളം നല്‍കാമെന്നായിരുന്നു വാഗ്ദാനം.

ഒറോണിന്റെ കുടുംബാംഗങ്ങളെ ശുശ്രൂഷിക്കാനായി നിയോഗിക്കപ്പെട്ട തനിക്ക് അവിടുത്തെ എല്ലാ കാര്യങ്ങളും നോക്കേണ്ടിവന്നിരുന്നുവെന്നും ദിവസം 16 മണിക്കൂറോളം ജോലി ചെയ്യാന്‍ നിര്‍ബന്ധിതയായെന്നും സോഫി പറയുന്നു. ആഴ്ചയില്‍ ഒരു ദിവസം അവധി പോലുമുണ്ടായിരുന്നില്ല.

2001ല്‍ സോഫി കൊച്ചിയിലേക്ക് മടങ്ങി. അത്രയുംകാലം ജോലി ചെയ്തതിന് 1500 ഡോളറാണ് സോഫിക്ക് നല്‍കിയത്. അതേ സമയം ആഴ്ചയില്‍ അഞ്ച് ദിവസം എട്ട് മണിക്കൂര്‍ വീതം ജോലി ചെയ്യുന്നതിന് ഇസ്രയേലില്‍ മാസത്തില്‍ 28,660 രൂപയാണ് കുറഞ്ഞ വേതനം.

ഒറോണിനെ തുടര്‍ച്ചയായ ഫോണ്‍കോളുകളെ തുടര്‍ന്നും തന്റെ വീട്ടിലെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്തും സോഫി താമസിയാതെ ഇസ്രയേലിലേക്ക് മടങ്ങി. ഒറോണിന്റെ വിവാഹിതയായ മകളുടെ ഭര്‍ത്താവിന്റെ അമ്മയെ ശുശ്രൂഷിക്കാനാണ് നിയോഗിക്കപ്പെട്ടത്. ഇത്തവണയും തനിക്ക് വിശ്രമമില്ലാത്ത ജോലിയായിരുന്നുവെന്ന് സോഫി പറയുന്നു.

ഒമ്പത് മാസത്തിന് ശേഷം തന്റെ വിവാഹത്തിനായി സോഫി വീണ്ടും നാട്ടിലേക്ക് മടങ്ങി. ഇത്തവണ മാസം 160 ഡോളര്‍ വീതമാണ് സോഫിക്ക് നല്‍കിയത്. വിവാഹത്തിന് ശേഷം മടങ്ങിയെത്തിയപ്പോഴും മതിയായ വേതനം തനിക്ക് ലഭിച്ചിരുന്നില്ലെന്നാണ് സോഫി പരാതിപ്പെടുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X