കേന്ദ്ര സേന: ഹിന്ദു അപേക്ഷ പിന്‍വലിച്ചു
ചെന്നൈ: ഹിന്ദു ഓഫീസിനും തമിഴ്നാട് നിയമസഭ തടവുശിക്ഷയ്ക്ക് വിധിച്ച അഞ്ച് ഹിന്ദു ലേഖകരുടെ വീടുകള്‍ക്കും കേന്ദ്രസേനയുടെ സംരക്ഷണം നല്‍കണമെന്ന അപേക്ഷ ഹിന്ദു പിന്‍വലിച്ചു.
ഹിന്ദു എഡിറ്റര്‍-ഇന്‍-ചീഫ് എന്‍. റാം നവമ്പര്‍ 13 വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. കേന്ദ്രസേനയുടെ കാവല്‍ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി ഹിന്ദു ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനിയ്ക്ക് കത്തെഴുതിയെന്നും റാം പറഞ്ഞു.
സുപ്രിം കോടതി വിധി അംഗീകരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ റാം അഭിനന്ദിച്ചു. തമിഴ്നാട് സര്‍ക്കാരുമായുള്ള ഹിന്ദുവിന്റെ ബന്ധം സാധാരണ നിലയില്‍ തുടരുമെന്നും റാം പറഞ്ഞു. തമിഴ്നാട് നിയമസഭ തടവുശിക്ഷ വിധിച്ച ഹിന്ദുവിന്റെ തമിഴ്നാട് ബ്യൂറോ ചീഫ് വി. ജയന്തും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. താന്‍ കഴിഞ്ഞ നാല് ദിവസവും ചെന്നൈയില്‍ തന്നെ ഉണ്ടായിരുന്നുവെന്നും ജയന്ത് പറഞ്ഞു.












Click it and Unblock the Notifications