മനുശര്‍മ്മയോട് കീഴടങ്ങാന്‍ കോടതി
ദില്ലി: മോഡല്‍ ജെസീക്ക ലാലിനെ വധിച്ച കേസില്‍ പ്രധാനപ്രതിയായ സിദ്ധാര്‍ത്ഥ വസിഷ്ഠ് എന്ന മനു ശര്‍മ്മയോട് കീഴടങ്ങാന്‍ ദില്ലി ഹൈക്കോടതി.
ദില്ലികോടതിയുടെ വിചാരണക്കോടതി മുമ്പാകെ നവമ്പര്‍ 13 വ്യാഴാഴ്ച കീഴടങ്ങാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. 2002 ജനവരി 25 ന് ഇടക്കാല ജാമ്യം ലഭിച്ച മനു ശര്‍മ്മയെ ഉടന്‍ ജുഡീഷ്യല്‍ കസ്റഡിയില്‍ വിടാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
രണ്ട് ദിവസം മുമ്പ് കോടതി മനു ശര്‍മ്മയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ജെസീക്ക ലാല്‍ വധത്തില്‍ സാഹചര്യത്തെളിവുകള്‍ ഉണ്ടെന്ന കാരണത്താലാണ് കോടതി ജാമ്യാപേക്ഷതള്ളിയത്.
1999 എപ്രില്‍ 29നാണ് ജെസീക്ക ലാല്‍ വെടിയേറ്റ് മരിച്ചത്. ബീനാ രമണി നടത്തുന്ന തെക്കന്‍ ദില്ലിയിലെ ഒരു റെസ്റോറന്റില്‍ വച്ചാണ് ജെസീക്കാ ലാല്‍ കൊല്ലപ്പെട്ടത്. റസ്റോറന്റില്‍ മദ്യം വിളമ്പുകയായിരുന്ന ജെസീക്ക ലാല്‍ മനു ശര്‍മ്മയ്ക്ക് മദ്യം വിളമ്പാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് വെടിവെച്ചതെന്നാണ് ആരോപണം.












Click it and Unblock the Notifications