മുംബൈ കമ്മീഷണര്‍ക്കെതിരെ റിപ്പോര്‍ട്ട് നല്കി
മുംബൈ: കോടികളുടെ മുദ്രപ്പത്ര കുംഭകോണം അന്വേഷണത്തില്‍ മുംബൈ പൊലീസ് കമ്മീഷണര്‍ ആര്‍.എസ്. ശര്‍മ്മ വരുത്തിയ പിഴവുകളെപ്പറ്റിയുള്ള റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. പ്രത്യേക അന്വേഷണ സംഘമാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
പ്രതിച്ഛായ മോശമായ സാഹചര്യത്തില്‍ മുംബൈ പൊലീസില്‍ ആകെ അഴിച്ചുപണി നടത്തുമെന്ന് മുഖ്യമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ അറിയിച്ചു. ആര്‍.എസ്. ശര്‍മ്മയെ പൊലീസ് കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് നീക്കുമെന്ന് ഉറപ്പായിട്ടുണ്ട്.
മുദ്രപ്പത്ര കുംഭകോണം അന്വേഷണത്തില്‍ ശര്‍മ്മ ഒമ്പത് പിഴവുകള്‍ വരുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. പ്രത്യേക അന്വേഷണസംഘത്തിന്റെ ചുമതലയുള്ള ഡിജിപി എസ്.എസ്. പുരിയാണ് കോടതിയില്‍ റിപ്പോര്‍ട്ട് നല്കിയത്. അതേ സമയം തനിയ്ക്കെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ക്ക് ഉചിതമായ മറുപടി നല്കുമെന്നും ശര്‍മ്മ പറഞ്ഞു.












Click it and Unblock the Notifications