ആന്റണി രാജിവയ്ക്കണമെന്ന് ബിജെപി
തിരുവനന്തപുരം: അല്പമെങ്കിലും ധാര്‍മികതയുണ്ടെങ്കില്‍ എ. കെ. ആന്റണി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് ബിജെപി വക്താവ് എം. എസ്. കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഭൂരിപക്ഷമുണ്ടെങ്കില്‍ ഒട്ടും വൈകാതെ നിയമസഭയില്‍ അത് തെളിയിക്കാന്‍ ആന്റണി തയ്യാറാവണം. കേരളത്തിന്റെ രാഷ്ട്രീയ പാരമ്പര്യത്തിന് യോജിക്കാത്ത തമ്മിലടിയാണ് ഇപ്പോള്‍ നടക്കുന്നത്. ഏതാനും മാസങ്ങളായി ഈ സ്ഥിതിഗതി തുടരുകയാണ്.
ഈ രാഷ്ട്രീയ സാഹചര്യം തുടര്‍ന്നുകൊണ്ടുപോവുന്നത് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കുമാര്‍ പറഞ്ഞു.












Click it and Unblock the Notifications