Get Updates
Get notified of breaking news, exclusive insights, and must-see stories!

കോളയില്‍ കീടനാശിനി ഉണ്ടെന്ന് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കൊക്കകോളയില്‍ അനുവദനീയമായ അളവിലുമധികം കീടനാശിനിയുടെ അംശമുണ്ടെന്ന് സംസ്ഥാനം നടത്തിയ പരീക്ഷണത്തില്‍ കണ്ടെത്തി. സര്‍ക്കാര്‍ ബാംഗ്ലൂരിലെ ശ്രീറാം ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഫൗണ്ടേഷനിലേയ്ക്ക് അയച്ച സാമ്പിള്‍ പരിശോധിച്ചതിലാണ് ഈ ഫലം കണ്ടത്. ഒക്ടോബര്‍ 28ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കാണ് ഫൗണ്ടേഷന്‍ പരിശോധനാ ഫലം അയച്ചത്. അദ്ദേഹം അത് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

യൂറോപ്യന്‍ യൂണിയന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഏജന്‍സികള്‍ നിശ്ചയിച്ചിട്ടുള്ള അളവിലും അധികം കീടനാശിനിയുടെ അംശമാണ് കോളയിലുള്ളതെന്ന് പരിശോധനാഫലം വ്യക്തമാക്കുന്നു.

ശീതള പാനീയങ്ങളില്‍ ഉള്‍ക്കൊള്ളാവുന്ന കീടനാശിനിയുടെ അംശത്തെപ്പറ്റി ഇന്ത്യയില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടില്ല. എന്നാല്‍, യൂറോപ്യന്‍ യൂണിയന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഏജന്‍സികള്‍ നിശ്ചയിച്ചിട്ടുള്ള അളവ് ഒരു ലിറ്ററില്‍ 0.001 മില്ലിഗ്രാം വരെ കീടനാശിനി ഉള്‍പ്പെടാമെന്നാണ്. ശ്രീറാം ഫൗണ്ടേഷന്‍ പരിശോധിച്ച സാമ്പിളിലുള്ളത് ഇതിലും അധികമാണ്.

ലിണ്ടെയ്ന് 0.032 മില്ലിഗ്രാം, ഡി.ഡി.ടി 0.009 മില്ലിഗ്രാം, മാലത്തിയോണ്‍ 0.004 മില്ലിഗ്രാം എന്നിങ്ങനെയാണ് ശ്രീറാം ഫൗണ്ടേഷന്‍ പരിശോധിച്ച കൊക്കകോള സാമ്പിളില്‍ കണ്ടെത്തിയിട്ടുള്ളത്. കാഡ്മിയം, ലെഡ് തുടങ്ങിയ ലോഹങ്ങളുടെ അംശം സാമ്പിളില്‍ കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കോളയില്‍ കീടനാശിനിയുടെ അംശം ഉണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് സംസ്ഥാനത്തിന് പുറത്തുള്ള ലാബുകളിലാണ് സംസ്ഥാന സര്‍ക്കാര്‍ കോള സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചത്. അതില്‍ അവസാനത്തേതാണ് ശ്രീറാം ഫൗണ്ടേഷന്‍.

കോള സാമ്പിള്‍ ഒക്ടോബര്‍ ഒന്നിനാണ് പരിശോധനയ്ക്ക് ലഭിച്ചതെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കയച്ച റിപ്പോര്‍ട്ടില്‍ ശ്രീറാം ഫൗണ്ടേഷന്‍ വ്യക്തമാക്കുന്നുണ്ട്. ഡി.ഡി.ടി., മാലത്തിയോണ്‍, ലിണ്ടെയ്ന് തുടങ്ങിയ കീടനാശിനികളുടെ അംശം തങ്ങള്‍ പരിശോധിച്ച സാമ്പിളില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

ശ്രീറാം ഇന്‍സ്റിട്യൂട്ടിന്റേത് കൂടാതെ മറ്റ് മൂന്ന് പരിശോധനാ ഫലങ്ങള്‍ കൂടി ആരോഗ്യവകുപ്പിന് ലഭിച്ചിട്ടുണ്ട്. കീടനാശിനിയുടെ അളവ് അനുവദനീയ പരിധിയിലാണെന്നാണ് ഈ റിപ്പോര്‍ട്ടുകളിലുള്ളതെന്ന് ആരോഗ്യവകുപ്പ് കേന്ദ്രങ്ങള്‍ പറയുന്നു. എസ്.ജി.എസ്. ചെന്നൈ, ബാംഗ്ലൂര്‍ ടെസ്തൗസ്, വിംറ്റാ ലാബ് ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ളവയാണ് ഈ പരിശോധനാ ഫലങ്ങള്‍.

ഇവ നേരത്തെ ലഭിച്ചെങ്കിലും ആരോഗ്യവകുപ്പ് സര്‍ക്കാരിന് കൈമാറിയിരുന്നില്ല. എല്ലാ ഫലങ്ങളും ഒരുമിച്ച് കൈമാറാനാണ് ഇവ വൈകിച്ചതെന്നും ആരോഗ്യവകുപ്പ് കേന്ദ്രങ്ങള്‍ പറയുന്നു.

സ്വകാര്യ ലാബുകളെ മാത്രം ആശ്രയിക്കാതെ കേന്ദ്ര സര്‍ക്കാരിന്റെ മൈസൂറിലെ കേന്ദ്ര ഭക്ഷ്യഗവേഷണ കേന്ദ്രത്തിലും കോളകള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചി രുന്നു.

എന്നാല്‍, അവിടേക്കയച്ച സാമ്പിള്‍ പരിശോധിക്കാന്‍ വിസമ്മതിച്ച് തിരിച്ചയച്ചു. മൈസൂറിലെ ലാബില്‍ ധാരാളം ഭക്ഷ്യസാമ്പിളുകള്‍ പരിശോധിക്കേണ്ടതുള്ളതിനാല്‍ സംസ്ഥാനത്തിന് വേണ്ട പരിശോധനകള്‍ ഇവിടെത്തന്നെ നടത്തണമെന്ന് നിര്‍ദ്ദേശിച്ചാണ് സാമ്പിള്‍ തിരിച്ചയച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+