എയര്‍ ഡെക്കാന്‍ തിരുവനന്തപുരത്തു നിന്ന്
ബാംഗ്ലൂര്‍: തിരുവനന്തപുരത്തു നിന്ന് കൊളംബോയിലേക്ക് എയര്‍ ഡെക്കാന്‍ ഡിസംബറില്‍ വിമാന സര്‍വീസ് ആരംഭിക്കും.
വിമാന സര്‍വീസ് ചെലവ് കുറഞ്ഞതായിരിക്കുമെന്ന് എയര്‍ ഡെക്കാന്‍ മാനേജിംഗ് ഡയറക്ടര്‍ ജി. ആര്‍. ഗോപിനാഥ് അറിയിച്ചു. തിരുവനന്തപുരത്തു നിന്ന് കൊളംബോയിലേക്ക് ഒരു മണിക്കൂറാണ് യാത്രാസമയം.
കൊച്ചിയില്‍ നിന്ന് എയര്‍ ഡെക്കാന്‍ ആഭ്യന്തരസര്‍വീസ് തുടങ്ങാനിരുന്നതാണെങ്കിലും ഉയര്‍ന്ന ഗ്രൗണ്ട് ഹാന്റ്ലിംഗ് നിരക്ക് വിമാനത്താവള അധികൃതര്‍ ഈടാക്കുന്നതിനാല്‍ സര്‍വീസ് വേണ്ടെന്ന് വച്ചതായി ഗോപിനാഥ് പറഞ്ഞു.












Click it and Unblock the Notifications