Get Updates
Get notified of breaking news, exclusive insights, and must-see stories!

കടവൂരും ശങ്കരനും വ്യാഴാഴ്ച മറുപടി നല്‍കും

തിരുവനന്തപുരം: എഐസിസി അച്ചടക്ക സമിതിയുടെ കാരണം കാണിക്കല്‍ നോട്ടീസിന് ഐ ഗ്രൂപ്പ് മന്ത്രിമാരായ കടവൂര്‍ ശിവദാസനും പി. ശങ്കരനും നവംബര്‍ 13 വ്യാഴാഴ്ച മറുപടി നല്‍കിയേക്കും.

പാര്‍ട്ടി നേതൃത്വത്തെയോ സംസ്ഥാന സര്‍ക്കാരിനെയോ തങ്ങള്‍ വിമര്‍ശിച്ചിട്ടില്ലെന്നും സര്‍ക്കാരിനെതിരെ ജനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമിടയിലുള്ള ചില പരാതികള്‍ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നുമാണ് കടവൂര്‍ ശിവദാസനും ശങ്കരനും മറുപടിയില്‍ വിശദീകരിക്കുകയെന്നാണ് അറിയുന്നത്.

സപ്തംബര്‍ 26നാണ് എല്‍. പി. സാഹിയുടെ നേതൃത്വത്തിലുള്ള അച്ചടക്ക സമിതി ഐ ഗ്രൂപ്പ് മന്ത്രിമാരുള്‍പ്പെടെ നാല് നേതാക്കള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. മന്ത്രി കെ. സുധാകരനും തൊടുപുഴ എംഎല്‍എ പി. ടി. തോമസുമാണ് നോട്ടീസ് ലഭിച്ച മറ്റു രണ്ടുപേര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+